അരങ്ങേറ്റം നടത്തിയ ചിത്രത്തില്‍ തന്നെ സൂപ്പര്‍ വില്ലനിസം കാണിച്ച് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് അഭിമന്യു തിലകന്‍. ഷമ്മി തിലകന്‍റെ മകനായ അഭിമന്യു ആദ്യചിത്രത്തില്‍ ഒട്ടും നിരാശപ്പെടുത്തിയില്ല. സൂപ്പര്‍ വില്ലനിസത്തിനുശേഷം ഇനി അടുത്ത ചിത്രത്തിനായി മലയാളത്തിലെ ഐക്കോണിക് ടീമിനൊപ്പമാണ് അഭിമന്യു ഒന്നിക്കുന്നത്.
മലയാള സിനിമയിലെ നവതരംഗത്തിന് തുടക്കം കുറിച്ച ട്രാഫിക്ക് ടീം വീണ്ടും ഒന്നിക്കുകയാണ്. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും തിരക്കഥാകൃത്തുക്കളായ ബോബി–സഞ്ജയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ബേബി ഗേള്‍ എന്ന ചിത്രത്തില്‍ അഭിമന്യുവും അഭിനയിക്കുന്നുണ്ട്. ത്രില്ലർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. ഗരുഡൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം സംവിധായകൻ അരുൺ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.14 വർഷങ്ങൾക്ക് മുമ്പ് ബോബി സഞ്ജയ് തിരക്കഥയെഴുതി രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് ലിസ്റ്റിൻ സ്റ്റീഫൻ നിർമാണരംഗത്തേക്കെത്തിയത്. ലിജോ മോൾ, സംഗീത് പ്രതാപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ മറ്റ് താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ അറിയിക്കും.