തെന്നിന്ത്യന്‍ സിനിമാലോകത്തെ നിറസാന്നിധ്യമാണ് അമലപോള്‍. താരത്തിന്‍റെയും കുടുംബത്തിന്‍റെയും വിശേഷങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുമുണ്ട്. ഇപ്പോഴിതാ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. 

പിങ്ക് സാരിയും മഞ്ഞ ബ്ലൗസും ധരിച്ചാണ് ചിത്രത്തില്‍ അമല പ്രത്യക്ഷപ്പെടുന്നത്. നീല ഷര്‍ട്ടും കസവ് മുണ്ടും ധരിച്ചാണ് കുഞ്ഞ് ഇളൈ എത്തിയത്. നിരവധി ആരാധകരാണ് അമലയോടും കുഞ്ഞിനോടുമുള്ള ഇഷ്ടവും ആരാധനയും കമന്‍റിലൂടെ വെളിപ്പെടുത്തിയത്.  ശൃന്ദ , മഹിമ നമ്പ്യാര്‍ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ കമന്‍റ് ചെയ്തിട്ടുണ്ട്.

ഓണത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിലൂടെയാണ് മകനെ അമല ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. കായല്‍ പശ്ചാത്തലത്തില്‍ ഭര്‍ത്താവ് ജഗദിനും മകനുമൊപ്പം ഓണവസ്ത്രങ്ങളണിഞ്ഞ് ബോട്ടിലിരിക്കുന്ന ചിത്രങ്ങള്‍ അന്ന് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം.

ENGLISH SUMMARY:

Amala Paul shares pictures with son