സോഷ്യല്‍ മീഡിയ കണ്ടന്‍റ് ക്രിയേറ്ററായ നോറയ്ക്കെതിരെ ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയ താരമായ സിജോ ജോണിന്‍റെ വിവാഹത്തിന് വേദിയിൽ ഫോട്ടോ എടുക്കാനായി കയറിയ നോറ, സിജോയുടെ മുഖത്ത് കേക്ക് വാരിത്തേച്ചതിനെതിരെയായിരുന്നു സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ പ്രതികരിച്ചത്.
ഇവര്‍ ആരാണെന്ന് എനിക്ക് അറിയില്ല. പക്ഷേ ഞങ്ങളുടെ വിവാഹദിവസം എന്‍റെ ഭര്‍ത്താവിനോടാണ് ഇങ്ങനെ ചെയ്തിരുന്നതെങ്കില്‍ പിന്നീടൊരു ദിവസം കൂടി കേക്ക് കഴിക്കാനായി അവര്‍ ഉണ്ടാകില്ല എന്നാണ് ദിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. പ്രസ്തുത സംഭവത്തിന്‍റെ റീല്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ദിയയുടെ പ്രതികരണം. ഈ വിഡിയോ നോറ തന്‍റെ ഇന്‍സറ്റഗ്രാം അക്കൗണ്ടിലും പങ്കുവെച്ചിട്ടുണ്ട്.
സിജോയ്ക്ക് നോറയുടെ വക കേക്ക് ഫേഷ്യൽ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോയ്ക്ക് താഴെ നോറയുടെ പ്രവൃത്തിയെ വിമര്‍ശിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ജന്മദിനത്തിന്‍റെ അന്നാണ് ഇത്തരം തമാശയെങ്കില്‍ ക്ഷമിക്കാമായിരുന്നെന്നും വിവാഹ ദിവസത്തില്‍ ഇങ്ങനെ ചെയ്യുന്നത് ആ ദിവസത്തെ സന്തോഷത്തെ മുഴുവന്‍ ഇല്ലാതാക്കുമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. വധുവിന്‍റെയും ചുറ്റും നിന്നവരുടെയും മുഖഭാവത്തില്‍ തന്നെ പ്രവൃത്തിയുടെ അനൗചിത്യം ഉണ്ടെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.