ഉണ്ണി മുകുന്ദന്‍ നായകാനായെത്തി തിയേറ്ററില്‍ തരംഗം സൃഷ്ടിച്ച സിനിമയാണ് മാര്‍ക്കോ. ഒരു ഫുള്‍ ടൈം വയലന്‍സ് ചിത്രം ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ആഗോള കലക്‌ഷനില്‍ നൂറ് കോടിയിലെത്തിയ ചിത്രത്തിന് ഇന്ത്യയില്‍ നിന്ന് ലഭിച്ചതും റെക്കോര്‍ഡ് കളക്ഷനാണ്. ഇന്ത്യയില്‍ നിന്ന് മാത്രമായി 60 കോടിയിലധികം രൂപ മാര്‍ക്കോ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്‍ച മാത്രം മാര്‍ക്കോ നേടിയത് 2.75 കോടിയാണ്
ഓരോ ദിവസവും പിന്നിടുമ്പോഴും കളന്‍ഷന്‍ ഉയര്‍ത്തി തിയേറ്ററില്‍ ചിത്രം പോരാട്ടം തുടരുമ്പോള്‍ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ല. ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പ്ലാറ്റ്ഫോമുമായും കരാറായിട്ടില്ല എന്ന് നേരത്തെ ചിത്രത്തിന്റെ നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു. നിര്‍മാതാവ് ഷരീഫ് മുഹമ്മദ് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തിയിരിക്കുന്നത്. മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്‍സ് എന്റർടൈൻമെന്റ്‍സുമാണ്. ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.