ഏറെ ചര്‍ച്ചാവിഷയമായ താരവിവാഹമായിരുന്നു ദിലീപിന്‍റെയും കാവ്യയുടേതും. ഇരുവരും വിവാഹം ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടിയായി 2016ൽ ദിലീപ് കാവ്യയുടെ കഴുത്തില്‍ താലി ചാർത്തി. ഇന്നെന്‍റെ വിവാഹമാണ് എന്ന് ദിലീപ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത് ആരാധകരില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ, ദിലീപ്, കാവ്യാ വിവാഹത്തെ കുറിച്ചുള്ള ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ് കാവ്യാ മാധവന്‍റെ മേക്കപ്പ്മാനായ ഉണ്ണി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാവ്യാ ദിലീപ് വിവാഹത്തെ കുറിച്ചുള്ള ചില കാര്യങ്ങള്‍ ഉണ്ണി വെളിപ്പെടുത്തിയത്.
മേക്കപ്പ്മാന്‍ എന്നതിലുപരി കാവ്യയുടെ അടുത്ത സുഹൃത്ത് എന്ന നിലയില്‍ വിവാഹക്കാര്യം നേരത്തെ തന്നെ അറിഞ്ഞിരുന്നു. വരന്‍ ദിലീപാണെന്നും അറിഞ്ഞു. വിവാഹ ദിവസം നല്ല ടെന്‍ഷനിലായിരുന്നെന്നും ഉണ്ണി പറഞ്ഞു
വിവാഹത്തിനായി കൊച്ചി കലൂരിലെ ഹോട്ടലിൽ റൂം ബുക്ക് ചെയ്തതും, അവിടെ മേക്കപ്പ് സെറ്റ് ചെയ്തതും ഉണ്ണിയാണ്. ഉണ്ണിയുടെ കൂടെയുള്ള മേക്കപ്പ് ടീമിന് പോലും അവിടെ നടക്കാൻ പോകുന്നത് കാവ്യാ മാധവൻ-ദിലീപ് വിവാഹം ആയിരുന്നു എന്നത് അറിയില്ലായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് കാവ്യയുടെ ബന്ധുക്കള്‍ പലരും ഹോട്ടലില്‍ എത്തിയിരുന്നു. എന്നാല്‍ അവരെല്ലാം ജൂനിയർ ആർട്ടിസ്റ്റുമാരാണ് എന്നാണ് മേക്ക്പ്പ് ടീം കരുതിയത്. പ്രധാന താരങ്ങളെ ഒരുക്കിയ ശേഷം മറ്റുള്ളവർക്ക് മേക്കപ്പ് ഇടാം എന്നു പറഞ്ഞ് അവരെ മുറിക്ക് പുറത്തു നിർത്തി. ദിലീപ് മാലയും ബൊക്കെയുമായി വന്നശേഷമാണ് സസ്പെന്‍സ് പൊളിച്ചത്. കാവ്യ തന്നെയാണ് എല്ലാവരെയും വിവാഹക്കാര്യം അറിയിച്ചത്
കാവ്യയെ സാരി ഉടുപ്പിക്കാൻ ഷെഡ്യൂൾ ചെയ്ത ആൾക്കും ഇതേ ആശയക്കുഴപ്പം ഉണ്ടായിരുന്നു. സിനിമയിൽ കാവ്യയെ സാരി ഉടുപ്പിക്കാറുള്ള ബെൻസിയെയാണ് കല്യാണത്തിനും സാരി ഉടുപ്പിക്കാൻ നിശ്ചയിച്ചിരുന്നത്. ഷൂട്ടിംഗ് എന്ന് കരുതിയ ബെൻസി കാവ്യയോട് ചുരിദാർ ഇട്ടുള്ള രംഗങ്ങൾ ആദ്യം ഷൂട്ട് ചെയ്‌തോളൂ, താൻ ഉച്ചയ്ക്ക് അങ്ങോട്ട് എത്താം എന്നായിരുന്നു പ്രതികരിച്ചത്. അത്രയ്ക്ക് രഹസ്യമായാണ് ദിലീപ്, കാവ്യാ മാധവൻ വിവാഹം എല്ലാവരും ചേർന്ന് നടത്തിയത്.
കാവ്യ മാധവന്റെയും മീനാക്ഷി ദിലീപിന്റെയും പല ഫോട്ടോഷൂട്ടുകളിലും ഇപ്പോഴും മേക്കപ്പ്മാന്‍ ഉണ്ണിയാണ്