മമ്മൂട്ടി ചിത്രം ഡൊമിനിക്ക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് ട്രെയിലര്‍ പുറത്ത്. ഡിക്റ്റക്ടീവായ ഡൊമിനിക്കിന്‍റെ ജീവിതത്തിലൂടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. ഒപ്പം ഗോകുല്‍ സുരേഷുമുണ്ട്. ഒരു ലേഡീസ് പഴ്സില്‍ തുടങ്ങിയ അന്വേഷണം കൊലപാതക കേസിലേക്ക് വഴി മാറുന്നതാണ് ട്രെയിലറില്‍ കാണുന്നത്. ഫണ്‍ മോഡില്‍ തുടങ്ങി ഒടുവില്‍ ഒരു ത്രില്ലര്‍ ലെവലിലേക്കാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പോകുന്നത്.
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക്ക് ആന്‍ഡ് ദി ലേഡീസ് പഴ്സ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്
വിനീത്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. കോമഡിക്കും ആക്‌ഷനും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന