നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യസംഘടന ‘കെയര്‍ ആന്‍ഡ് ഷെയറി’ന് 15 വയസ്. ആദിവാസി, ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ മുതല്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കായുമടക്കം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇത്. ഹൃദയശസ്ത്രക്രിയകള്‍ മുതല്‍ നേത്രചികില്‍സാ പദ്ധതികള്‍ വരെ. ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള ടെലി മെഡിസിന്‍ പദ്ധതി, വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട് ഫോണുകള്‍ നല്‍കുന്ന വിദ്യാമൃതം പദ്ധതി തുടങ്ങി എണ്ണമറ്റ പദ്ധതികളുമായാണ് സംഘടനയുടെ മുന്നോട്ടുപോക്ക്. റോബോട്ടിക് വീല്‍ചെയറുകളുടെ വിതരണമാണ് ഈ നിരയില്‍ ഒടുവിലത്തേത്. സംഘടനയുടെ സഹായപദ്ധതികളെക്കുറിച്ച് അറിയാന്‍ 9961900522 എന്ന നമ്പറില്‍ ബന്ധപ്പെടാം. മുഖ്യ നടത്തിപ്പുകാരായ ഫാദര്‍ തോമസ് കുര്യന്‍ മരോട്ടിപ്പുഴ, എസ്.ജോര്‍ജ്, റോബര്‍ട്ട് കുര്യാക്കോസ് എന്നിവര്‍ സംസാരിക്കുന്നു. വിഡിയോ കാണാം: