toxic-glimpse

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരശീലയില്‍ വീണ്ടും തിരിച്ചെത്തി യഷ്. താരത്തിന്‍റെ പിറന്നാളിനോട് അനുബന്ധിച്ച് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്​സികിന്‍റെ ആദ്യഗ്ലിംപ്സ് പുറത്തിറക്കി. വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ച് സ്റ്റൈലിഷായി ക്ലബ്ബിലേക്ക് നടക്കുന്ന യഷിനെയാണ് ഗ്ലിംപ്സില്‍ കാണുന്നത്. മലയാളി താരം സുദേവ് നായരും ഒപ്പമുണ്ട്. 

യാഷിന്റെ പത്തൊൻപതാം സിനിമയാണിത്. എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ. നിവിൻ പോളി നായകനായെത്തിയ മൂത്തോനാണ് ഗീതു ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്​സിക് നിർമിക്കുന്നത്. 2025ല്‍ സിനിമാ പ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന റിലീസുകളിലൊന്നുകൂടിയാണ് ടോക്​സിക്. ഏപ്രിൽ 10-നാണ് സിനിമ റിലീസ് ചെയ്യുന്നത്. 

2022ല്‍ പുറത്തുവന്ന പ്രശാന്ത് നീല്‍ ചിത്രം കെജിഎഫ് 2 ആണ് ഒടുവില്‍ പുറത്തുവന്ന യഷ് ചിത്രം. വമ്പന്‍ ഹിറ്റായ ചിത്രത്തിന് ശേഷം യഷ് മറ്റ് പ്രോജക്​ടുകളൊന്നും കമ്മിറ്റ് ചെയ്​തിരുന്നില്ല. നല്ലൊരു കഥക്കായി താന്‍ കാത്തിരിക്കുകയായിരുന്നു എന്നായിരുന്നു ഇതിന് താരത്തിന്‍റെ വിശദീകരണം. ഒരുപാട് കാത്തിരുന്ന സെലക്​ട് ചെയ്​ത ടോക്​സിക് നിരാശപ്പെടുത്തില്ല എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. 

ENGLISH SUMMARY:

The first glimpse of Toxic directed by Geethu Mohandas with Yash in the lead has been released