പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം റെട്രോയുടെ റിലീസ് ഡേറ്റ് പുറത്ത്. കാര്‍ത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന റെട്രോ മെയ് 1 ന് തിയറ്ററുകളില്‍ എത്തും. റൊമാന്‍റിക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ബോക്സ് ഓഫീസ് ദുരന്തമായ കങ്കുവ സൂര്യക്കുണ്ടാക്കിയ ക്ഷീണം റെട്രോ തീര്‍ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അടുത്തിടെ പുറത്തുവന്ന ടൈറ്റില്‍ ടീസറിന് വലിയ പിന്തുണയാണ് ലഭിച്ചത്.
പൂജാ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായികയാവുന്നത്. ഒപ്പം മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. ലവ്, ലോട്ടർ, വാർ എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്. സൂര്യയുടെ 2D എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേർസ് രാജ് ശേഖർ കർപ്പൂരസുന്ദരപാണ്ട്യനും കാർത്തികേയൻ സന്താനവുമാണ്.