സൂര്യ ചിത്രം കങ്കുവയ്ക്ക് ട്രോള്‍ പൂരം. സിനിമ മുഴുവന്‍ അലറിച്ചയോട് അലറലാണെന്നും തിയറ്റര്‍ വിടുമ്പോള്‍ തല വേദനയും ചെവി അടിച്ച് പോകുമെന്നാണ് ട്രോളുകള്‍. ശിവ സംവിധാനം ചെയ്ത സിനിമയ്ക്ക് മോശം പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. സിനിമയുടെ സൗണ്ട് ക്വാളിറ്റുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചർച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ പുരോഗമിക്കുന്നുണ്ട്. Read More : മമ്മൂട്ടിയുടെ റെക്കോഡ് പൊട്ടിക്കാന്‍ സൂര്യയ്ക്കും കഴിഞ്ഞില്ല; ആദ്യ ദിന കളക്ഷനില്‍ ‘ടർബോ’ മുന്നില്‍
ഓസ്‍കര്‍ ജേതാവും ലോക പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടിയും ഈ വിഷയത്തിൽ പ്രതികരണവുമായി എത്തി. തലവേദനയോടെ പ്രേക്ഷകർ തിയറ്റർ വിട്ടാൽ ഒരു സിനിമയ്ക്കും ആവർത്തന മൂല്യമുണ്ടാകില്ലെന്നായിരുന്നു പൂക്കുട്ടിയുടെ പ്രതികരണം. ദുർബലമായ കഥയും മേക്കിങുമാണ് സിനിമയ്ക്ക് വിനയായത്.
ഗോളവ്യാപകമായി 38 ഭാഷകളില്‍ തിയറ്ററുകളിലെത്തിയ സിനിമയ്ക്ക് 350 കോടിയാണ് ബജറ്റ്.ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലനായ ചിത്രത്തിലെ നായിക ദിഷാ പഠാനിയാണ്. മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്.യോഗി ബാബു, കെ.എസ്. രവികുമാര്‍, ജഗപതി ബാബു, ഹരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.