യേശുദാസ് ആധിപത്യം പുലര്‍ത്തിയ ഒരു കാലഘട്ടത്തിലും വേറിട്ട സംഗീത വ്യക്തിത്വമായി മാറിയതാണ് ജയചന്ദ്രന്‍റെ മഹത്വം. യേശുദാസിനെ തെല്ലും അനുകരിക്കാതെ, ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത ഒരു ശൈലി സ്വന്തമായി സൃഷ്ടിച്ചാണ് ജയചന്ദ്രന്‍ അമരനാകുന്നത് . ജയചന്ദ്രന്‍റെ സംഗീതയാത്രയില്‍ യേശുദാസ് ഒരു മുഖ്യ സാന്നിദ്ധ്യമാണ്.
കൊച്ചിക്കാരന്‍ സ്കൂള്‍ പയ്യന്‍ യേശുവിന്‍റെ വായ്പാട്ടിന് മൃദംഗംവായിച്ച പാലിയത്ത് ജയന്‍ ഓരോ സ്കൂള്‍ കലോല്‍സവ കാലത്തും ആവര്‍ത്തിക്കുന്ന ഓര്‍മാണ്. യേശുദാസല്ലാതെ മറ്റൊരു പാട്ടുകാരനെന്തിന് എന്ന് ചിന്തിച്ചിരുന്ന മലയാളിയെക്കൊണ്ട് ഞങ്ങള്‍ക്കീ ഭാവഗായകനെ വേണമെന്ന് പറയിച്ചതാണ് ജയചന്ദ്രന്‍റെ വിജയം
കളിത്തോഴനെന്ന ചിത്രത്തിലെ ജയചന്ദ്രന്‍റെ ഈ ആദ്യ ഹിറ്റ് ഗാനം യേശുദാസിന് പാടാന്‍ വേണ്ടി സൃഷ്ടിച്ചതാണ്. താരുണ്യം തന്നുടെ എന്ന പാട്ട് പാടിക്കുന്നതിനൊപ്പം ദേവരാജന്‍ മാസ്റ്റര്‍ വെറുതെ പാടിനോക്കാന്‍ കൊടുത്തതാണീ പാട്ട്. ഒടുവില്‍ ജയന്‍ തന്നെ പാടിയാല്‍ മതിയെന്ന് മാഷ് കല്‍പ്പിച്ചു
യേശുദാസിന്‍റെ വലിയൊരാരാധകാനായ ജയചന്ദ്രന്‍ പിന്നീടും പലപ്പോഴും ദാസിന്‍റെ പകരക്കാരനായിട്ടുണ്ട്. യേശുദാസിന്‍റെ തിരക്ക് കാരണം മറ്റൊരു ശബ്ദമന്വേഷിച്ചപ്പോഴാണ് പഴശിരാജയിലെ ഈ പാട്ട് ജയചന്ദ്രനെ തേടി വന്നത്.
യേശുദാസിന്‍റെ തിരക്ക് ജയചന്ദ്രന് വീണ്ടും പാട്ടുകള്‍ സമ്മാനിച്ചിട്ടുണ്ട്. അവയെല്ലാം പിന്നീട് യേശുദാസുള്‍പ്പെടെ ഒരു ഗായകന്‍റെയും ശബ്ദത്തില്‍ ചിന്തിക്കാന്‍ കഴിയാത്ത വണ്ണം ജയചന്ദ്രന്‍ പാടി സുന്ദരമാക്കി. യേശുദാസും എംഎസ് വിശ്വനാഥും തമ്മിലൊരു സമയത്തുണ്ടായ സൗന്ദര്യപ്പിണക്കം ജയചന്ദ്രന് സമ്മാനിച്ചത് എക്കാലത്തെയും ഹിറ്റ് മാത്രമല്ല ആദ്യ സംസ്ഥാന അവാര്‍ഡുമാണ്. ഇതാണാ പാട്ട്
യേശുദാസ് ആരാധകനായ ഒരു നിര്‍മാതാവ് യേശുദാസ് പാടാത്ത പാട്ടായ കാരണം പടത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ച ഒരു ജയചന്ദ്രന്‍
പാട്ടുണ്ട്. മലയാളിക്ക് ഒരിക്കലും മനസ്സില്‍ നിന്ന് ഒഴിവാക്കാനാവാത്ത ഉദ്യോഗസ്ഥ സിനിമയിലെ ആ പാട്ട്, അനുരാഗ ഗാനം പോലെ