aamir-khan-2

TOPICS COVERED

താന്‍ പുകവലി ഉപേക്ഷിച്ചെന്ന് നടന്‍ ആമിര്‍ ഖാന്‍. അത് ഒട്ടും നല്ല ശീലമല്ലെന്നും മോശം ശീലം ഉപേക്ഷിച്ചതില്‍ സന്തോഷവാനാണെന്നും ആമിര്‍ പറഞ്ഞു. മകന്‍ ജുനൈദ് ഖാന്‍റെ പുതിയ ചിത്രം ലവ്യാപയടെ ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'മുമ്പ് പുകയില എൻജോയ് ചെയ്‍തിരുന്നു. എന്നാല്‍ അത് വര്‍ഷങ്ങളായി ഉപേക്ഷിച്ചിച്ചിട്ട്. പുകവലി ഒട്ടും നല്ല ശീലമല്ല. ആരും അത് ഒരിക്കലും ചെയ്യരുത്. മോശം ആ ശീലം ഉപേക്ഷിച്ചതില്‍ ഞാന്‍ വലിയ സന്തോഷവാനാണ്. ഞാനത് ഉപേക്ഷിക്കുമെന്ന് സ്വയം പ്രതിജ്ഞയെടുത്തു. പുകവലി ഉപേക്ഷിക്കാൻ എല്ലാ ആള്‍ക്കാരോടും താൻ അഭ്യര്‍ഥിക്കുകയാണ്,' ആമിര്‍ പറഞ്ഞു.

ലാല്‍ സിങ് ഛദ്ധയാണ് ഒടുവില്‍ തിയേറ്ററിലെത്തിയ ആമിര്‍ ചിത്രം. വലിയ പരാജയമായിരുന്നു ചിത്രം. ഇത് ആമിറിനെ വലിയ രീതിയില്‍ ബാധിക്കുകയും ചെയ്​തിരുന്നു. ലാല്‍ സിംഗ് ഛദ്ധ സിനിമയിലെ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് നടൻ ആമിര്‍ ഖാനും സമ്മതിച്ചിരുന്നു. 

ENGLISH SUMMARY:

Actor Aamir Khan says he has quit smoking