sonu-nigam-rahman

TOPICS COVERED

ആരുമായും അങ്ങനെ പെട്ടെന്ന് അടുക്കുന്ന സ്വഭാവക്കാരനല്ല എ.ആര്‍.റഹ്മാനെന്ന് ഗായകന്‍ സോനു നിഗം. അദ്ദേഹം ഫ്രണ്ട്​ലി ആയ ആളല്ലെന്നും ജോലിയില്‍ മാത്രമാണ് ശ്രദ്ധയെന്നും സോനു പറഞ്ഞു. ഒ2 ഇന്ത്യ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 അദ്ദേഹത്തിന് അങ്ങനെ ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ല. ബന്ധങ്ങള്‍ സ്ഥാപിക്കുന്ന ആളുമായിരുന്നില്ല. അദ്ദേഹം ആരുമായും തുറന്നു സംസാരിച്ചിരുന്നില്ല. ഞാന്‍ ഒരിക്കലും അത് കണ്ടിട്ടില്ല. ചിലപ്പോള്‍ അദ്ദേഹത്തെ ദിലീപ് ആയി അറിയാവുന്ന പഴയ സുഹൃത്തുക്കളോട് തുറന്നു സംസാരിക്കുമായിരുന്നിരിക്കാം. പക്ഷേ ആരോടെങ്കിലും തുറന്നു സംസാരിക്കുന്നതോ ആരെങ്കിലുമായി ബന്ധം സൂക്ഷിക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം ഫ്രണ്ട്ലിയായ വ്യക്തിയല്ല. ജോലിയില്‍ മാത്രമാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്,' സോനു നിഗം പറഞ്ഞു.

റഹ്‌മാന്‍ ആരെ കുറിച്ചും മോശമായി സംസാരിക്കാറില്ല. തന്‍റെ ജോലിയിലും പ്രാര്‍ഥനകളിലും മാത്രമാണ് ശ്രദ്ധ. എല്ലാ കാര്യങ്ങളില്‍ നിന്നും അകന്നിരിക്കുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന് കുടുംബത്തോട് അടുപ്പം ഉണ്ടായിരിക്കണം, പക്ഷേ മറ്റുള്ളവരോട് അദ്ദേഹം വളരെ സൗഹൃദപരമായി പെരുമാറുന്നത് ഞാന്‍ കണ്ടിട്ടില്ല. ആരെയും താനുമായി അടുക്കാന്‍ അദ്ദേഹം അനുവദിക്കില്ലെന്നും സോനു പറഞ്ഞു. 

എന്നെക്കുറിച്ചോ മറ്റുള്ളവരെ കുറിച്ചോ അദ്ദേഹത്തിന് ഒന്നും അറിയണമെന്നില്ല. അതുപോലെ തന്നെക്കുറിച്ചും ആരും അറിയുന്നത് അദ്ദേഹത്തിന് താത്പര്യമില്ല. വ്യത്യസ്തനായ ഒരു വ്യക്തിത്വമാണ് അദ്ദേഹം. ആരോടും മോശമായി പെരുമാറില്ല. ആരുടേയും ഹൃദയത്തെ വേദനിപ്പിക്കില്ല. ആരെക്കുറിച്ചും മോശം പറയില്ല. ഇതില്‍ നിന്നെല്ലാം അദ്ദേഹം അകന്നു നില്‍ക്കു‌മെന്നും സോനു നിഗം കൂട്ടിച്ചേര്‍ത്തു

ENGLISH SUMMARY:

Singer Sonu Nigam says that AR Rahman is not the type to get close to anyone so quickly