തിയേറ്ററുകളില്‍ തരംഗമാവുകയാണ് ആസിഫ് അലി–അനശ്വര രാജന്‍ ചിത്രം രേഖാചിത്രം. 1985ല്‍ ഇറങ്ങിയ മമ്മൂട്ടി ചിത്രം കാതോട് കാതോരത്തിന്‍റെ സെറ്റില്‍ നടന്ന സംഭവത്തിന്‍റെ അള്‍ട്ടര്‍നേറ്റ് ഹിസ്റ്ററിയായി ഒരുക്കിയ ചിത്രത്തെ നിറഞ്ഞ മനസോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. ആദ്യ ദിനം മുതല്‍ വന്‍ മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ഇപ്പോഴിതാ നാല് ദിവസംകൊണ്ട് നേടിയ ചിത്രത്തിന്‍റെ കളക്ഷന്‍ പുറത്തുവന്നിരിക്കുകയാണ്. നാല് ദിവസത്തില്‍ 28 കോടിയാണ് രേഖാചിത്രം നേടിയത്. മമ്മൂട്ടിയുടെ സാന്നിധ്യവും ചിത്രത്തിന് മുതല്‍ക്കൂട്ടായി. ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം.
കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നി ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ ആണ് തിരക്കഥ ഒരുക്കിയത്. മനോജ് കെ ജയന്‍, ഭാമ, സിദ്ദിഖ്, ജഗദീഷ്,സായി കുമാര്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, ഹരിശ്രീ അശോകന്‍, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.