TOPICS COVERED

ബോബി ചെമ്മണ്ണൂരിനെതിരെ വിമര്‍ശനവുമായി  അഖില്‍ മാരാര്‍. മലയാളികളെ പമ്പര വിഡ്ഢികളാക്കാം എന്നത്  തിരിച്ചറിഞ്ഞ  ബുദ്ധിമാൻമാരിൽ ഒരാളാണ് ബോബി ചെമ്മണ്ണൂരെന്ന് അഖില്‍ പറഞ്ഞു. ഒരാളെ സഹായിക്കുമ്പോൾ വീഡിയോ എടുത്തു നാട്ടുകാരെ കാണിക്കുന്നയാളുടെ  മനോനില ക്രൂരമാണ്. വേദനിക്കുന്നയാളെ സഹായിക്കാന്‍ തോന്നുന്ന മനസിന്‍റെ നന്‍മയ്ക്കുള്ള പേരാണ് ചാരിറ്റി.  വേദനവിറ്റ് കാശാക്കാനുള്ള  കച്ചവടക്കാരന്‍റെ മനസിനെ മാർക്കറ്റിങ്‌ എന്ന് പറയുമെന്നും ബോബിക്ക് മാർക്കറ്റിങ് നന്നായി അറിയാമെന്നും ഫേസ്​ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ അഖില്‍ മാരാര്‍ പറഞ്ഞു. 

ഫേസ്​ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മലയാളികളെ പമ്പര വിഡ്ഢികളാക്കാം എന്നത്  തിരിച്ചറിഞ്ഞ അതി ബുദ്ധിമാന്മാർ നമ്മെ ഭരിക്കുന്നു. അതിന്റെ ചെറിയൊരു ബുദ്ധി ബിസിനസ്സിൽ പയറ്റാൻ നോക്കിയ  ബുദ്ധിമാൻമാരിൽ ഒരാളാണ് ബോബി ചെമ്മണ്ണൂർ. നിങ്ങളിൽ ചിലർക്ക് ബോബി ചെമ്മണ്ണൂർ ദൈവമാകും. ചിലർക്കു അവരുടെ അച്ഛനാകും. നിങ്ങൾക്ക് ബോധം ഉണ്ടെങ്കിൽ മനസിലാക്കാൻ കാര്യങ്ങൾ വെക്തമായി ഞാൻ പറഞ്ഞു തരാം. 

കുന്തി ദേവി എന്ന് ഹണി റോസിനെ വിളിച്ചത് കൊണ്ട് മാത്രമല്ല ബോചെയെ പോലീസ് അറെസ്റ്റ്‌ ചെയ്തതും. കോടതി ജാമ്യം നൽകാത്തതും. ബോബി പലപ്പോഴായി നടത്തിയ ആക്ഷേപങ്ങൾ കണക്കിലെടുത്താണ്. സിനിമ നടിമാരെ ആലോചിച്ചു സ്വയം ഭോഗം ചെയ്യാറുണ്ട്, ഹണി റോസിനെ നടിയെന്നല്ലേ വിളിച്ചത് വെടി എന്നല്ലല്ലോ, ഹണിയെ മുന്നിൽ നിർത്തി കളിച്ചു ഫിറ്റ്നസ്  നേടാം, ഹണി ഉത്ഘടനത്തിന് വന്നപ്പോൾ കൂടെ കിടന്നോ ഇല്ലിയോ എന്ന തെറ്റിദ്ധാരണ നൽകുന്ന പ്രസ്താവനകൾ..

അന്ന രാജനോട് വലിയ സൈസ് കൊടുക്കണം എന്നത് ഉൾപ്പെടെ നിരവധി തവണ അയാൾ നടത്തിയ വാ കൊണ്ടുള്ള വ്യെഭിചാരം കേട്ട് ഞെട്ടിയാണ് നിസാരമെന്ന് നിങ്ങൾ കരുതിയ ഈ വിഷയത്തിൽ കോടതി ജാമ്യം നിഷേധിച്ചത്.

ഇവിടെ ബോച്ചേയ്ക്ക് ജാമ്യം കൊടുത്തിരുന്നെങ്കിൽ നാളെയിൽ നിങ്ങളൊരു സ്ത്രീ ആണെങ്കിൽ നിങ്ങളുടെ മുഖത്ത് നോക്കി എന്തും പറയാനുള്ള ധൈര്യം ഇന്നാട്ടിലെ സകല എമ്പോകികൾക്കും വരും. നിങ്ങൾ ഒരു പുരുഷൻ ആണെങ്കിൽ ഇതേ വാക്കുകൾ നിങ്ങളുടെ ഭാര്യയോടും മക്കളോടും പെങ്ങളോടും അമ്മയോടും നാട്ടിലുള്ളവന്മാർ പറയുന്നത് കേൾക്കേണ്ടി വരും. പിന്നെ മാന്യത ഹണിക്ക് വേണം എന്ന വാദത്തോട് ഞാൻ യോജിക്കാം. പക്ഷെ ഹണിയുടെ മാന്യത അല്ലെങ്കിൽ കേരളത്തിൽ ഓരോ സ്ത്രീകളുടെയും മാന്യത നിശ്ചയിക്കാൻ ഞാൻ ആരാണ്...? നിങ്ങളാരാണ്?

ബോചെയുടെ ഭാഷ തന്നെ കടം എടുത്താൽ ഹണി കുന്തി ദേവിക്ക് സമം ആണെന്ന്.. അതായത് ഹിന്ദു പുരാണ കഥാപാത്രങ്ങൾ ഹണിയെ പോലെ മാന്യത ഇല്ലാതെ നടക്കുന്നവർ ആണെന്നല്ലേ അർത്ഥം. മറ്റൊരു വിവരക്കേട് രാഹുൽ ഈശ്വർ ഉൾപ്പെടെ പറഞ്ഞു നടക്കുന്നത് മോഹൻലാൽ ഹണിയെ നോക്കി പറഞ്ഞ വാക്കുകൾ നോക്കണം അയാൾ വലിയ മോഹൻലാൽ ഭക്തനാണ് പക്ഷെ ലാലേട്ടൻ മോശമായി പറഞ്ഞില്ലേ.... അതായത്  സദയം സിനിമയിൽ മോഹൻലാൽ പെൺകുട്ടികളെ കൊന്നത് കൊണ്ട് കേരളത്തിലെ കൊലപാതകം നിസാരമാണ് എന്നാണോ..അല്ലെങ്കിൽ മോഹൻലാലും മമ്മൂട്ടിയും നിരവധി കഥാപാത്രങ്ങൾ ആയി ചെയത ശെരി തെറ്റുകൾ പൊതു സമൂഹത്തിൽ ആർക്കും ചെയ്യാം എന്നാണോ..? ഒരു സിനിമയിൽ 2 കഥാപാത്രങ്ങൾ സംസാരിക്കുന്നതും കേരളത്തിലെ പൊതു സമൂഹത്തിനു മുന്നിൽ ഒരാൾ ഒരു സ്ത്രീയെ നിരവധി തവണ ആക്ഷേപിക്കുന്നതും രാഹുൽ ഈശ്വറിന് ഒരുപോലെ തുല്യം..

അടുത്തത് ബോച്ചേയുടെ ചാരിറ്റി.. എന്ത് ചെയ്തിട്ടാണെങ്കിലും ബോച്ചേ ചാരിറ്റി ചെയ്യുന്നുണ്ടല്ലോ... ഒന്നാമത് ഒരു കോർപറേറ്റ് കമ്പനിക്ക് ചാരിറ്റി ചെയ്തേ പറ്റു.. കേരളത്തിലെ എല്ലാവരും വലിയ തുക ആണ് ഇതിനായി മാറ്റി വെക്കുന്നത്... KSFE പോലും നൂറുകോടിക്ക് മുകളിൽ ആണ് CSR fund കൊടുക്കുന്നത്... യൂസഫലി ഉൾപ്പെടെ വലുതും ചെറുതും ആയ എല്ലാ ബിസിനസ്കാരും ചാരിറ്റി ചെയ്യുന്നത് ബോചെയെ പോലെ വിളിച്ചു കൂവി നടന്നല്ല.. വ്യക്തിപരമായി പറഞ്ഞാൽ ഞാൻ പോലും കഴിഞ്ഞ ഒന്നരവർഷത്തിനിടെ പലർക്കായി നൽകിയത് പതിനഞ്ച് ലക്ഷത്തോളം രൂപയാണ്...

ഒരാളെ സഹായിക്കുമ്പോൾ വീഡിയോ എടുത്തു നാട്ടുകാരെ കാണിക്കുന്ന ഒരുവന്റെ മനോനില ക്രൂരമാണ് എന്നാണ് എന്റെ വിശ്വാസം.. ആരെയും കാണിക്കാൻ അല്ല മറിച്ചു ഒരുവന്റെ വേദനയിൽ സഹായിക്കാനുള്ള മനസിന്റെ നന്മയാണ് ചാരിറ്റി.അതേസമയം മറ്റൊരുവന്റെ വേദന വിറ്റ് കാശാക്കാനുള്ള കച്ചവടക്കാരന്റെ മനസിനെ മാർക്കറ്റിങ്‌ എന്ന് പറയും..ബോബിക്ക് മാർക്കറ്റിങ് നന്നായി അറിയാം.. ഒരു ഫെമിചിനിച്ചികളുടെയും താളത്തിന് തുള്ളുന്ന ഒരാളല്ല ഞാൻ. എനിക്ക് മുന്നിൽ ഉള്ളത് വിഷയങ്ങൾ മാത്രം.. ശെരിയും തെറ്റും തിരിച്ചറിഞ്ഞു വിഷയത്തിനൊപ്പം നിൽക്കുന്നു..

ENGLISH SUMMARY:

Akhil Marar criticizes Bobby Chemmannur