anashwara-mamitha

മലയാളത്തിലെ തിരക്കുള്ള നായികമാരാണ്  മമിത ബൈജുവും അനശ്വര രാജനും. ഇരുവരും ഒന്നിച്ചെത്തിയ സൂപ്പര്‍ ശരണ്യ എന്ന ചിത്രം ശ്രദ്ധ നേടിയിരുന്നു. മമിതയും അനശ്വരയും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സാമൂഹിക മാധ്യമങ്ങളിലും വലിയ രീതിയില്‍ പങ്കുവെയ്ക്കപ്പെടാറുണ്ട്. എന്നാല്‍ ഇരുവരും തമ്മില്‍ അടുത്തിടെയായി അകല്‍ച്ചയിലാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ അതിനു മറുപടി നല്‍കിയിരിക്കുകയാണ് അനശ്വര. തങ്ങള്‍ സുഹൃത്തുക്കളാണെന്നും മത്സരത്തിന്റെ ആവശ്യമില്ലെന്നും അനശ്വര പറയുന്നു. 

‘ഞങ്ങളെല്ലാവരും ഒരു ഗ്രൂപ്പിലുള്ളവരും സുഹൃത്തുക്കളുമാണ്, മത്സരമില്ല. ഞങ്ങള്‍ക്കിടയില്‍ താര്യതമ്യം വരേണ്ട കാര്യമില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആരോഗ്യപരമായ മത്സരത്തിനപ്പുറത്തേക്ക് യാതൊന്നും ഇല്ല. അങ്ങനെയൊരു ചിന്ത ഞങ്ങളുടെ ഗ്രൂപ്പില്‍ ആര്‍ക്കിടയിലും ഇല്ല. മാത്യു, നസ്ലിന്‍ എന്നിവരുടെ കാര്യമെടുത്താല്‍ അവരും വളരെ നല്ല സുഹൃത്തുക്കളാണ്. ആരാണ് മികച്ചത് എന്ന മത്സരത്തിനല്ല നമ്മള്‍ ഇവിടെ ഇരിക്കുന്നത്. നമ്മള്‍ കിട്ടുന്ന കഥാപാത്രങ്ങള്‍ മികച്ചതാക്കാനാണ് ശ്രമിക്കുന്നത്’ അനശ്വര പറയുന്നു.

ENGLISH SUMMARY:

Mamitha Baiju and Anaswara Rajan, two popular Malayalam actresses, gained attention with their film Super Sharanya. Their photos and videos together often go viral on social media. However, there were rumors of a rift between them. Anaswara has now responded to these speculations, addressing the matter.