TOPICS COVERED

അമല്‍ നീരദും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്ന ഊഹാപോഹങ്ങള്‍ കുറേക്കാലമായി അന്തരീക്ഷത്തിലുണ്ട്. ആരാധകര്‍ ഏറെനാളായി ഈ കോംബോയെ കാത്തിരിക്കുകയാണ്. ഈ പ്രതീക്ഷ വര്‍ധിപ്പിച്ച് തിരക്കഥാകൃത്ത് ദേവ്​ദത്ത് ഷാജി പോസ്റ്റ് ചെയ്ത ഇന്‍സ്റ്റ സ്റ്റോറി മിനിറ്റുകള്‍ കൊണ്ട് വൈറലായി. 

ഭീഷ്​മയിലെ നിസ്​താര്‍ സെയ്​തിന്‍റെ  രംഗത്തിനൊപ്പം മോഹന്‍ലാലിന്‍റെ ചിത്രം ചേര്‍ത്തിരിക്കുന്ന മീമാണ് ദേവ്ദത്ത് ഇന്‍സ്റ്റ സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുന്നത്. അമല്‍ നീരദും മോഹന്‍ലാലും മുന്‍പ് ഒന്നിച്ച ‘സാഗര്‍ ഏലിയാസ് ജാക്കി’യിലെ മോഹന്‍ലാലിന്‍റെ ഫോട്ടോയാണ് മീമില്‍ ഉള്ളത്. ‘ഒരു അമല്‍ നീരദ് പടം’ എന്നും എഴുതിയിട്ടുണ്ട്. 

ഇതോടെ ദേവ്​ദത്ത് ഷാജി ഒരു വലിയ സൂചന നല്‍കിയിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. മമ്മൂട്ടി–അമല്‍ നീരദ് കോംബോയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഭീഷ്​മപര്‍വ’ത്തിന്‍റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ദേവ്​ദത്ത് ഷാജി. 

2009ലാണ് ‘സാഗര്‍ ഏലിയാസ് ജാക്കി’ പുറത്തുവന്നത്. അമല്‍ നീരദിന്‍റെ മമ്മൂട്ടി ചിത്രവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്.

ENGLISH SUMMARY:

There have been long-standing rumors of director Amal Neerad and actor Mohanlal collaborating again. Fans have been eagerly awaiting this reunion, and a recent Instagram post by screenwriter Devadutt Shaji has sparked renewed excitement. The post has fueled speculation and heightened expectations among fans for an upcoming project featuring the acclaimed duo.