പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കുന്ന 'എമ്പുരാൻ'. ചിത്രത്തിന്‍റെ ഓരോ അപ്ഡേഷനും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഏറ്റവും ഒടുവില്‍ ചിത്രത്തിന്‍റെ ടീസര്‍ വന്നതിനു പിന്നാലെ സിനിമയെ പ്രശംസിച്ച് ബോളിവുഡ് സൂപ്പര്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തി.
ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്റര്‍ എക്സില്‍ പങ്കുവച്ചാണ് സംവിധായകന്‍റെ കുറിപ്പ്. 'ഇത്ര ഗംഭീരമായ ഒരു കണ്‍സെപ്റ്റ് പോസ്റ്റര്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ചിത്രം വന്‍ വിജയമാകുമെന്ന് ഈ പോസ്റ്ററില്‍ തന്നെയുണ്ട്' എന്നാണ് പോസ്റ്റിന്‍റെ കാപ്ഷന്‍. സംവിധായകന്‍ പൃഥ്വിരാജിനെ ടാഗ് ചെയ്തിട്ടുമുണ്ട്.
‘എമ്പുരാനെ’ക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഇതിനുമുന്‍പും രാം ഗോപാല്‍ വര്‍മ പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ ലൊക്കേഷനും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. 2025 മാർച്ച് 27നാണ് 'എമ്പുരാന്‍റെ' റിലീസ്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
‘ലൂസിഫറി’ന്‍റെ പ്രീക്വലും സീക്വലുമാണ് 'എമ്പുരാൻ' എന്നാണ് വിവരം. ‘ലൂസിഫറി’ല്‍ അഭിനയിച്ച മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിവരും എമ്പുരാനില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.