കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മൂത്തമകൾ ഭാഗ്യ സുരേഷിന്‍റെയും ജീവിത പങ്കാളി ശ്രേയസ് മോഹന്‍റെയും ഡാന്‍സ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. റൈഫിള്‍ ക്ലബ് എന്ന ചിത്രത്തിലെ ‘ഗന്ധർവ ഗാനം’ എന്ന പാട്ടിനാണ് ഇരുവരും ചുവടുവച്ചത്. സുഹൃത്ത് അരവിന്ദും ഇരുവര്‍ക്കുമൊപ്പം ചുവടുവച്ചിട്ടുണ്ട്.
ഭാഗ്യ തന്നെയാണ് ഡാന്‍സ് കളിക്കുന്ന വിഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. വിഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായി.
മികച്ച പ്രതികരണങ്ങളാണ് ഡാന്‍സ് വിഡിയോയ്ക്ക് ലഭിക്കുന്നത്. താരങ്ങളടക്കം നിരവധി പേരാണ് വിഡിയോയ്ക്ക് കമന്‍റ് ചെയ്തിരിക്കുന്നത്. യഥാർഥ പാട്ടിലെ ചുവടുകള്‍ക്ക് ചെറിയ ചില മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കാന്‍ ശ്രമിച്ചതാണെന്ന് ഭാഗ്യ കുറിച്ചു. ആദി ആർ.കെ ആണ് നൃത്തരംഗങ്ങൾ ചിത്രീകരിച്ചത്. അനസ് അൻസാർ എഡിറ്റ് ചെയ്തിരിക്കുന്നു.
റൈഫിൽ ക്ലബ് എന്ന ചിത്രത്തിനു വേണ്ടി റെക്സ് വിജയൻ ഈണമൊരുക്കിയതാണ് ‘ഗന്ധർവഗാനം’. വിനായക് ശശികുമാർ വരികൾ കുറിച്ച ഗാനം ശ്വേത മോഹനും സൂരജ് സന്തോഷും ചേർന്നാലപിച്ചു. 2 മില്യനിലേറെ ആസ്വാദകരെയാണ് പാട്ട് ഇതിനകം സ്വന്തമാക്കിയത്. സോഷ്യല്‍മീഡിയയിലും പാട്ട് വൈറലാണ്.