മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്" ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുന്നു. ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ഈ ചിത്രത്തിലൂടെ കന്നഡ താരം സുഷ്മിത ഭട്ടും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു.

നന്ദിത എന്ന കഥാപാത്രമായാണ് സുഷ്മിത ഡൊമിനിക്കിൽ വേഷമിട്ടിരിക്കുന്നത്. ക്ലാസിക്കൽ ഡാൻസർ കൂടിയായ ഈ കഥാപാത്രമായി മികച്ച പ്രകടനമാണ് നടി കാഴ്ച വെച്ചത്. സുഷ്മിതയുടെ നൃത്തം ഉൾപ്പെടുന്ന "മാർഗഴി" എന്ന ഗാനത്തിൻ്റെ വീഡിയോ ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധയാണ് നേടിയെടുക്കുന്നത്. തൻ്റെ ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ പ്രേക്ഷക  നിരൂപക പ്രശംസ നേടാൻ ഈ നടിക്ക് സാധിച്ചിട്ടുണ്ട്. കാൽജിഗ, ചൗ ചൗ ബാത് എന്നിവയൊക്കെയാണ് സുഷ്മിത അഭിനയിച്ചു ശ്രദ്ധ നേടിയ മുൻ ചിത്രങ്ങൾ.

ഒരു കോമഡി ത്രില്ലർ ആയൊരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ' രചിച്ചത് ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവരാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ആറാം ചിത്രവും വിജയം നേടുമ്പോൾ, 2025 എന്ന വർഷവും വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് മെഗാസ്റ്റാർ. തമിഴിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ഗൗതം മേനോനും ഈ ചിത്രത്തിലൂടെ മലയാളത്തിൽ സൂപ്പർ ഹിറ്റൊരുക്കി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രം യുവാക്കളും കുടുംബ പ്രേക്ഷകരും  ഉൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്നുണ്ട്. മികച്ച പ്രകടനം കാഴ്ചവച്ച മമ്മൂട്ടി, ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട് എന്നിവർക്കൊപ്പം വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 

ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്-  ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ,  എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്ണു സുഗതൻ, പിആർഒ- ശബരി.

ENGLISH SUMMARY:

Sushmitha Bhat gained attention through Dominic and the ladies' purse