മികച്ച നടിക്കുള്ള ഓസ്കര്‍ നാമനിര്‍ദേശം നേടിയ ആദ്യ ട്രാന്‍സ് വ്യക്തിയായ കാര്‍ല സൊഫിയ ഗാസ്കനെ പ്രമോഷന്‍ ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കി നെറ്റ്ഫ്ലിക്സ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാര്‍ല പോസ്റ്റുചെയ്ത ട്വീറ്റുകള്‍ ആരാധകര്‍ കുത്തിപ്പൊക്കിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
എമിലിയ പെരസെന്ന ഫ്രഞ്ച് മ്യൂസിക്കല്‍ ക്രൈം ഡ്രാമയിലെ പ്രകടനമാണ് കാര്‍ല സൊഫിയ ഗാസ്കനെ ഓസ്കറില്‍ മികച്ച നടിയാകാനുള്ള മല്‍സരരംഗത്തെത്തിച്ചത്. പ്രശസ്തിയുടെ ഉന്നതിയില്‍ എത്തിയതോടെ പണ്ട് കാര്‍ല സമൂഹമാധ്യമങ്ങളില്‍ കുറിച്ച പോസ്റ്റുകള്‍ ആരാധര്‍ കണ്ടുപിടിച്ചു. ഇസ്ലാം വിരുദ്ധവും വര്‍ണവെറി നിറഞ്ഞതുമായ പരാമര്‍ശങ്ങള്‍ ഇതോടെ വിവാദമായി. പൊലീസുകാരന്റെ ചവിട്ടേറ്റ് മരിച്ച ജോര്‍ജ് ഫ്ലോയിഡിനെ വ്യക്തിഹത്യ ചെയ്തായിരുന്നു കാര്‍ലയുെട ട്വീറ്റ്. ഇസ്ലാം വസ്ത്രധാരണത്തെ വിമര്‍ശിച്ച് 2016ലാണ് കാര്‍ല ട്വീറ്റ് ചെയ്തത്. വിവാദമായതോടെ ട്വിറ്റര്‍ അക്കൗണ്ട് കാര്‍ലയ്ക്ക് ഡീ ആക്റ്റിവേറ്റ് ചെയ്യേണ്ടിവന്നു. പിന്നാലെ മാപ്പ് പറഞ്ഞുകൊണ്ട് സിസിഎന്‍ സ്പാനിഷ് ചാനലിന് കാര്‍ല അഭിമുഖം നല്‍കി. നെറ്റ്ഫ്ലിക്സിന്റെ അനുമതിയില്ലാതെ അഭിമുഖം നല്‍കിയതും തിരിച്ചടിയായി. ഓസ്കര്‍ ക്യാെപയിനില്‍ നിന്ന് ഒഴിവാക്കയിതോടെയ അവാര്‍ഡ് നിശകളില്‍ പങ്കെടുക്കാനുള്ള കാര്‍ലയുടെ യാത്രചെലവും നെറ്റ്ഫ്ലിക്സ് ഇനി വഹിക്കില്ല. മികച്ച നടി ഉള്‍പ്പടെ 13 നാമനിര്‍ദേശമാണ് എമിലിയ പെരസ് നേടിയത്. ഓസ്കര്‍ ക്യാംപെയിന് ഇനി സെലീന ഗോമസും സോയി സാല്‍ഡനയും നേതൃത്വം നല്‍കും