യുഎഇയിൽ മഴവിൽ അർമാദത്തിന് ഇനി രണ്ടുനാളിന്‍റെ കാത്തിരിപ്പ് മാത്രം. ശനിയാഴ്ച ഷാർജ എക്സപോ സെന്ററിലാണ് പ്രശസ്ത പിന്നണി ഗായകരും നർത്തകരും ചേർന്നാണ് ആസ്വാദകർക്ക് വിരുന്നൊരുക്കുന്നത്. പ്ലാറ്റിനം ലിസ്റ്റിൽ പരിപാടിയുടെ ടിക്കറ്റുകൾ ലഭ്യമാണ്.
പാട്ടും നൃത്തവും സംഗീതവും പൊട്ടിച്ചിരികളുമായി യുഎഇയിലെ ഈ വാരാന്ത്യം ആഘോഷമാക്കാനൊരുങ്ങി മഴവിൽ മനോരമ. ഇഷ്ടഗാനങ്ങളുമായി ഗായകരായ കാർത്തിക്കും വിജയ് യേശുദാസും റിമി ടോമിയും അണിനിരക്കുമ്പോൾ,, മഴവിൽ അർമാദത്തിനൊപ്പം ചുവട് വച്ച് ഡി ഫോർ ഡാൻസ് ഫെയിം അന്ന പ്രസാദും സുഹൈദ് കുക്കുവും ദീപ പോളും സംഘവും ഉണ്ടാകും
സംഗീത വിരുന്നൊരുക്കി സ്റ്റീഫൻ ദേവസിയും മഴവിൽ അർമാദത്തിന് ആവേശമേകും. സദസിനെ ഇളക്കി മറയ്ക്കാൻ ചടുലൻ ഗാനങ്ങളുമായി ആര്യ ദയാലും അമൃത സുരേഷും കൂടി ചേരുമ്പോൾ ആവേശം ഇരിട്ടിയാകും ചിരിയും കൗണ്ടറുകളുമായി ഉടൻ പണം ഫെയിം ഡെയ്നും മീനാക്ഷിയുമാണ് അവതാരകരായി എത്തുന്നത്. ഷാർജ എക്സ്പോ സെന്ററിൽ ശനിയാഴ്ച ആറ് മണിയോടെ പരിപാടികൾക്ക് തുടക്കമാകും. പ്ലാറ്റിനം ലിസ്റ്റിൽ ടിക്കറ്റുകൾ ലഭ്യമാണ്. വിവിഐപി ടിക്കറ്റുകൾക്ക് 799 മുതൽ 999 ദിർഹം വരെയാണ് വില. ഗോൾഡ് ടിക്കറ്റുകൾക്ക് 99 മുതൽ 149 ദിർഹവും വരെയും സിൽവർ ടിക്കറ്റുകൾക്ക് 49 മുതൽ 75 ദിർഹവം വരെയുമാണ് നിരക്ക്.