അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു. യൂട്യൂബില്‍ റിലീസായ മോഹം എന്ന ഹ്രസ്വചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്നരലക്ഷത്തിലധികം കാഴ്ചക്കാരെ നേടി.
ജി.ഹരികൃഷ്ണന്‍ തമ്പിയാണ് മോഹത്തിന്‍റെ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സുമിത്ര ഹോം സിനിമ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ബാംഗ്ലൂർ ലോഡ്ജ് ഹോം സിനിമാ സീരിസ് യൂട്യൂബ് ചാനലിൽ കൂടി പുറത്തിറങ്ങിയത്.
രേണുവിന്‍റെ അഭിനയത്തെയും ഒറ്റക്ക് പൊരുതി ജീവിക്കാനുള്ള ശ്രമത്തെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഹ്രസ്വചിത്രത്തെ വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. രേണുവിനെ മോഹത്തിലേക്ക് കാസ്റ്റ് ചെയ്തത് വിഡിയോ വൈറല്‍ ആകാനുള്ള ശ്രമമാണെന്നും വിമര്‍ശനമുണ്ട്.