devika-vijay

TOPICS COVERED

രണ്ടാമത്തെ കുഞ്ഞിന്‍റെ പേരിടലുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഗായകൻ വിജയ് മാധവും നടി ദേവിക നമ്പ്യാരും നേരിടുന്നത്. ഓം പരമാത്മ എന്നാണ് കുട്ടിയുടെ പേര്. ഇപ്പോളിതാ വിമർശനങ്ങളോട് വൈകാരികമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും . 

താന്‍ വളര്‍ന്നുവന്ന വിശ്വാസങ്ങളുടേയും ബോധ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് കുഞ്ഞിന് പേരിട്ടതെന്ന് വിജയ് പറഞ്ഞു. നമ്മുടെ യഥാര്‍ത്ഥ ഉടയോന്‍ ആത്മാവും അതിന്‍റെ ഉടയോന്‍ പരമാത്മാവുമാണ്. ആ അര്‍ത്ഥം തിരിച്ചറിഞ്ഞ് ആ നന്മകള്‍ കുഞ്ഞിന് ഉണ്ടാകട്ടേയെന്ന് കരുതിയാണ് ഇങ്ങനെയൊരു പേരിട്ടതെന്ന് വിജയ് മാധവ് പറയുന്നു. ഭാവിയില്‍ മകള്‍ക്ക് ഈ പേര് വേണ്ടെന്ന് തോന്നിയാല്‍ പേര് മാറ്റുന്നതിന് തനിക്ക് യാതൊരു കുഴപ്പവുമില്ല. ദേവികയുടെ പൂര്‍ണ സമ്മതത്തോടെയാണ് മകള്‍ക്ക് പേരിട്ടതെന്നും വിജയ് മാധവ് പറഞ്ഞു. ആളുകള്‍ പറയുന്നതുപോലെ താന്‍ ദേവികയില്‍ സ്വന്തം ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാറില്ലെന്നും അന്ധവിശ്വാസിയല്ലെന്നും വിജയ് കൂട്ടിച്ചേർത്തു. 

‘ഞാനൊരു അമ്മയാണ് മാഷേ. ഒരു കുട്ടി ജനിച്ചിട്ട് അതിന് രണ്ടര ആഴ്ച പോലും ആയിട്ടില്ല. ആ കുഞ്ഞിനെക്കുറിച്ചാണ് ഇങ്ങനെയൊക്കെ പറയുന്നത്,ഓം പരമാത്മാ സമാധി എന്നൊക്കെ പറയാമോ?' എന്നായിരുന്നു കരഞ്ഞുകൊണ്ട് ദേവിക പറഞ്ഞത്. വിജയ് ഭക്തനാണ് എന്നും, നാട്ടുകാർ പറയുന്നതുപോലുള്ള അന്ധവിശ്വാസം ഒട്ടുമില്ലാത്തയാളാണെന്നും ദേവിക പ്രതികരിച്ചു, 

ENGLISH SUMMARY:

Malayalam television personalities Devika Nambiar and Vijay Madhav recently welcomed their second child, a baby girl born on January 30, 2025. They named her "Om Paramatma," a choice that has sparked considerable discussion and criticism on social media.