കാനന കാന്തിയും ശാന്തതയും ഭക്തിയും ഒന്നുചേരുന്നയിടമാണ് കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം. ഭക്തി സാന്ദ്രമായ മൂകാംബിക ക്ഷേത്രം ദർശിച്ചിരിക്കുകയാണ് നടന്‍ വിനായകന്‍. ജയസൂര്യയ്ക്ക് ഒപ്പമാണ് വിനായകന്‍ ക്ഷേത്ര ദര്‍ശനം നടത്തിയത്. ജയസൂര്യയുടെ ഭാര്യയും കൂടെയുണ്ടായിരുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അതേ സമയം ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ആട് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആട് 3 വണ്‍ ലാസ്റ്റ് റൈഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിനായുള്ള അണിയറ ജോലികള്‍ ആരംഭിച്ചതായാണ് വിവരം.
ആട് 3 യുടെ കഥകേള്‍ക്കാനെത്തിയപ്പോള്‍ എടുത്ത ചിത്രം നടന്‍ സൈജുകുറുപ്പാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. നടന്മാരായ സുധി കോപ്പയും സണ്ണി വെയ്നുമാണ് സൈജുവിനൊപ്പം ചിത്രത്തിലുള്ളത്. ചിത്രത്തിലെ മറ്റ് വിവിധ താരങ്ങളും സ്‌റ്റോറി നരേഷന് വേണ്ടി എത്തിയിരുന്നു. സൈജുവിനും സുധിക്കുമൊപ്പം, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്, ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ വിജയ് ബാബു, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സണ്ണി വെയ്ന്‍ ഉള്‍പ്പടെയുള്ളവരും കഥകേള്‍ക്കാനെത്തി. ജയസൂര്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനായകന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.