പി.സി ജോര്‍ജിനും മകന്‍ ഷോണ്‍ ജോര്‍ജിനുമെതിരെ നടന്‍ വിനായകന്‍. മതവിദ്വേഷ പരാമര്‍ശത്തിന്‍റെ പേരില്‍ പി.സി.ജോര്‍ജിന് നോട്ടീസ് ലഭിച്ചതിന് പിന്നാലെ മകന്‍ ഷോണ്‍ ജോര്‍ജ് നടത്തിയ പ്രസ്താവനയാണ് വിനയകന്‍റെ പ്രതിഷേധത്തിന് അടിസ്ഥാനം.
പി.സി ജോര്‍ജിന് നോട്ടീസ് നല്‍കിയ ഈരാറ്റുപേട്ട സിഐ ഓഫീസും പി സി ജോര്‍ജ് ഹാജരാകേണ്ട ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയും പി സി ജോര്‍ജ് തന്നെ ഉണ്ടാക്കിയതാണെന്നായിരുന്നു ഷോണ്‍ ജോര്‍ജിന്‍റെ അവകാശവാദം. ഇതൊക്കെയുണ്ടാക്കാനുള്ള പണം ഇസ്ലാം മതവിശ്വാസികളടക്കമുള്ള ജനത്തിന്‍റെ നികുതിയല്ലേയെന്ന് നടന്‍ വിനായകന്‍റെ ചോദ്യം.
വിനായകന്‍റെ കുറിപ്പ്
‘ഇതൊക്കെ ഉണ്ടാക്കാന്‍ കാശ് പി.സി ജോര്‍ജിന്റെ കുടുംബത്തു നിന്നാണോ? ഇസ്ലാം മതവിശ്വാസികളടക്കമുള്ള ജനത്തിന്റെ നികുതി പണം കൊണ്ടല്ലേ ഷോണേ…?,
അതേ സമയം മതവിദ്വേഷ പരാമര്‍ശത്തിലാണ് പൂഞ്ഞാർ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.14 ദിവസത്തേയ്ക്കാണ് പിസി ജോര്‍ജിനെ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.