dasettante-cycle-new

നടൻ ഹരീഷ് പേരടി നിർമ്മിക്കുന്ന പുതിയ ചിത്രം ദാസേട്ടന്റെ സൈക്കിള്‍ മാർച്ച് 14ന് തിയറ്ററുകളിലേക്ക്. കോടികളുടെ മൂല്യമുള്ള മറ്റു ആഡംബര വണ്ടികൾക്കിടയിൽ അഭിമാനത്തോടെയാണ് ദാസേട്ടന്റെ സൈക്കിളിനെ  പാർക്ക് ചെയ്യുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

നിങ്ങൾ ഈ അഭിമാനം നിറഞ്ഞ പാർക്കിംങ്ങ് വന്ന് കാണണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അഖിൽ കാവുങ്കലാണ് ദാസേട്ടന്റെ സൈക്കിളിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഈ വരുന്ന മാർച്ച് 14 ന് ദാസേട്ടൻ നിങ്ങളുടെ തൊട്ടടുത്തുള്ള തിയ്യറ്ററിൽ മൂപ്പരുടെ സൈക്കിൾ പാർക്ക് ചെയ്യും. കോടികളുടെ മൂല്യമുള്ള മറ്റു ആഡംബര വണ്ടികൾക്കിടയിൽ അഭിമാനത്തോടെ പാർക്ക് ചെയ്യും... നിങ്ങൾ ഈ അഭിമാനം നിറഞ്ഞ പാർക്കിംങ്ങ് വന്ന് കാണണം..വന്ന് കണ്ടാൽ മാത്രം പോരാ...നിങ്ങളുടെ ചെരുപ്പ് അഴിച്ച് ഈ സൈക്കിളിന്റെ പെഡലിൽ കാല് വെക്കണം...ബ്രെക്ക് അമർത്തി പിടിക്കുമ്പോളുള്ള കരച്ചിൽ  കേൾക്കണം...കിണി കിണി ശബ്ദത്തിൽ മുറിച്ച് ചിരിക്കുന്ന ബെല്ലിൽ അമർത്തണം ..ടയറിന്റെ ശ്വാസം എപ്പോൾ വേണമെങ്കിലും ഒഴിഞ്ഞു പോവാകുന്ന വാൽട്യൂബിനു മുകളിൽ വെറുതെ കൈ വെച്ച് നോക്കണം...ഹ്യദയമിടിപ്പിന്റെ താളം തെറ്റാതിരിക്കാൻ ആ ചങ്ങലയിൽ ഒരു തുള്ളി ഒയിൽ ഉറ്റിക്കണം...എല്ലാം കഴിഞ്ഞ് സ്വന്തം കുടുംബത്തെ മുന്നിലും പിന്നിലുമായി ഇരുത്തി ഈ സൈക്കിൾ നിങ്ങൾ വെറുതെ ഒന്ന് ചവിട്ടണം..നിങ്ങളുടെ ആ യാത്രയിലെ കാഴ്ച്ചകളും അനുഭവവുമാണ് ഞങ്ങളുടെ സന്തോഷം...മാർച്ച് 14ന്റെ സൈക്കിൾ യാത്രയിലേക്ക് ദാസേട്ടനോടൊപ്പം ചേരാൻ ഹൃദയത്തിന്റെ ഭാഷയിൽ സ്വാഗതം ചെയ്യ്തുകൊണ്ട് 

ENGLISH SUMMARY:

Hareesh Peradi film Dasettante cycle to release on March 14