അഭിനേതാവാകണം, മുഖം ബിഗ് സ്കീനില്‍ നിറഞ്ഞു നില്‍ക്കണം,ആഗ്രഹം ചെറുതല്ലെന്നറിയാമെങ്കിലും കഠിനമായി പരിശ്രമിച്ചു. ചാന്‍സ് തേടി അലഞ്ഞു. ഒടുവില്‍ 2015ല്‍ രണ്ട് ചെറിയവേഷങ്ങളില്‍ അഭിനയിച്ചു. പക്ഷേ സിനിമ വന്നതും പോയതും ആരും അറിഞ്ഞില്ല. ഇത് തന്‍റെ വഴിശരിയോ എന്ന് പലകുറി ചിന്തിച്ചു. ഒടുവില്‍ മനസുമടുത്ത് അഭിനയത്തിന് ഒരിടവേളയെടുത്തു. സുഹൃത്തുമായി ചേര്‍ന്ന് തിരക്കഥയെഴുതാന്‍ തുടങ്ങി. തന്‍റെ കഥ ഏതെങ്കിലും വലിയൊരു സംവിധായകന്‍ സ്വീകരിച്ചാല്‍ നല്ലൊരു വേഷം അഭിനയിക്കാം എന്നൊരതിമോഹവും ആ ശ്രമത്തിന് പിന്നിലുണ്ടായിരുന്നു. ഇതിനിടെ ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ പടത്തില്‍ ജീപ്പ് ഡ്രൈവറുടെ റോളിലേക്ക് സുഹൃത്ത് വഴി ഒരു വിളിയെത്തി. ഓഡിഷന്‍ കുളമാവില്‍. കാട്ടിലൂടെ ജീപ്പോടിക്കുന്നതായിരുന്നു സീന്‍. സംഭവം സക്സസ്, പയ്യന്‍ ഇന്‍, ചുരുളിയിലെ തെറിവര്‍ത്തമാങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും തുടക്കമിടുന്ന റോളില്‍ അവനങ്ങ് തകര്‍ത്തു. അവന്‍ മറ്റാരുമല്ല ആലുവാക്കാരന്‍ സജിന്‍ ഗോപു.
ചുരുളിയില്‍ നിന്ന് അവന്‍ വളര്‍ന്നിരിക്കുന്നു,അവനെ അമ്പാനേ എന്ന് വിളിച്ചാല്‍ മുഖവുരകൂടാതെ എല്ലാവരുമറിയും. ആവേശത്തില്‍ ഫഹദിന്‍റെ വലംകയ്യായെത്തുന്ന ഗുണ്ട. ജാനേ മന്‍, രോമാഞ്ചം, പെൻമാൻ, പൈങ്കിളി, അങ്ങിനെ അവന്‍ തൊട്ടതെല്ലാ പൊന്നായി .