ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ടപ്പെട്ട ഷോ ആണ് മഴവില്‍ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി. സ്റ്റാന്റ് അപ് കോമഡികളും, രംണ്ടംഗ സംഘം അവതിരിപ്പിയ്ക്കുന്ന സ്‌കിറ്റുകളും ഒക്കെയായി ഒരുപാട് കലാകാരന്മാര്‍ക്ക് ഷോ അവസരങ്ങളും നല്‍കുന്നു. അവസരം മാത്രമല്ല, സാമ്പത്തികമായ നേട്ടവും ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയിലൂടെ ഉണ്ടാവാറുണ്ട്. ഷോയില്‍ ആരെങ്കിലും ഒരാള്‍ ചിരിച്ചാല്‍ അഞ്ചായിരവും രണ്ട് പേര്‍ ചിരിച്ചാല്‍ പതിനഞ്ചായിരവും കിട്ടും. മൂന്ന് പേരും ചിരിച്ചാല്‍ അന്‍പതിനായിരം ആണ് സമ്മാനം. ആ ചിരിയില്‍ കുറച്ചധികം കോമഡി ഉണ്ടെങ്കില്‍ ഗോള്‍ഡന്‍ ബസര്‍ അമര്‍ത്തും, അങ്ങനെ അമര്‍ത്തിയാല്‍ ഒരു ലക്ഷം രൂപയും നേടാം.
ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ രണ്ട് മിടുക്കന്‍മാര്‍ അവതിരിപ്പിച്ച സ്‌കിറ്റാണ്. കഥാപ്രസംഗത്തിന്‍റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച സ്കിറ്റിന് അന്‍പതിനായിരം രൂപ സമ്മാനം കിട്ടി. ഇതോടെ കണ്ണുനിറഞ്ഞ് തങ്ങള്‍ എന്തിനാണ് സമ്മാനം നേടിയതെന്ന് പറയുകയാണ് അനന്ദുവും അഭിമന്യുവും. ‘അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്നത് മക്കളുടെ കടമയല്ലേ’ ചേച്ചി എന്നാണ് സമ്മാനം കിട്ടിയതിനെ പറ്റി ചോദിച്ച മഞ്ജു പിള്ളയോട് കുട്ടികള്‍ പറഞ്ഞത്. നിറകയ്യടിയോടെയാണ് ഇരുവരെയും എല്ലാവരും വരവേറ്റത്.
കുഞ്ഞുനാളിൽ കിട്ടുന്ന ബോധ്യങ്ങൾ മരണം വരെ കൂടെയുണ്ടാകും. ‘കുഞ്ഞുനാളിൽ കിട്ടുന്ന ബോധ്യങ്ങൾ മരണം വരെ കൂടെയുണ്ടാകും. അഭിനന്ദനങ്ങൾ മക്കളെ, ഇന്നത്തെ തലമുറ ഇത് കണ്ട് പഠിക്കണം. കാരണം ഇന്ന് സ്വന്തം അമ്മയും അച്ഛനെയും കൊല്ലുന്ന മക്കൾ. ഇത് കാണണം ഈ തലമുറയിലും ഇങ്ങനത്തെ മക്കൾ ഉണ്ട് എന്ന്’ എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.