gayathri-suresh

അഭിനയത്തിന് പുറമേ അഭിമുഖങ്ങളിലൂടെയും വൈറലായ താരമാണ് ഗായത്രി സുരേഷ്. പ്രണവ് മോഹന്‍ലാലിനെ ഇഷ്​ടമാണെന്നും ലാലേട്ടന്‍റെ മരുമകളാകണമെന്നുമുള്ള ഗായത്രിയുടെ വാക്കുകള്‍ ഒരു സമയത്ത് സോഷ്യല്‍ മീഡിയയും ട്രോളന്മാരും ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇനി താന്‍ അതിനെ പറ്റി സംസാരിക്കില്ല എന്ന് പറയുകയാണ് ഗായത്രി. അതിനെ പറ്റി സംസാരിക്കില്ല എന്നത് താന്‍ തനിക്ക് തന്നെ കൊടുത്ത വാക്കാണെന്നും പക്വത കാണിക്കണമെന്നും ഗായത്രി പറ‍ഞ്ഞു. ജിഞ്ചര്‍ മീഡിയ എന്‍റര്‍ടെയിന്‍മെന്‍റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായത്രി. 

'നമ്മള്‍ ഇവോള്‍വ് ചെയ്ത് കൊണ്ടിരിക്കുകയാണ്. പക്വത കാണിക്കണം. ഇനി അതിനെ കുറിച്ച് സംസാരിക്കില്ലെന്ന് ഞാന്‍ എനിക്ക് കൊടുത്ത വാക്കാണ്. എന്ത് അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിക്കേണ്ടത്. ഇനി ഞാന്‍ അതിനെ കുറിച്ച് സംസാരിക്കില്ല. ഇനി ഞാന്‍ എന്നില്‍ ബിസിയാണ്. മറ്റൊന്ന് കൊണ്ടും അത് ബ്ലോക്ക് ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല.

വിവാഹം ആലോചിച്ചെടുക്കേണ്ട തീരുമാനമാണ്. പക്ഷേ ഇപ്പോള്‍ എനിക്ക് ഒരുപാട് ആലോചിക്കേണ്ടതില്ല. വര്‍ക്കൗട്ട് ആകുമോ ഇല്ലയോ എന്ന് പെട്ടെന്ന് തന്നെ എനിക്ക് മനസിലാകും. വിവാഹത്തിന് വീട്ടില്‍ സമ്മര്‍ദ്ദമുണ്ടാകാറുണ്ട്. ‘ഗായത്രി നീ എന്താണ് നിന്റെ ലൈഫ് വെച്ച് കാണിക്കുന്നത്, എനിക്ക് പേടിയാവുന്നുണ്ട് നീ പോകുന്നത് കണ്ടിട്ടെന്ന്’ അമ്മ പറയും. അമ്മയുടെ പ്രധാന ഡയലോഗ് ആണത്. ഞാന്‍ മൈന്‍ഡ് ചെയ്യില്ല. ഞാന്‍ അങ്ങോട്ട് തിരിഞ്ഞ് കിടക്കും. ഒറ്റയ്ക്കാകുമോ എന്ന് കുറച്ച് കാലം തോന്നിയിരുന്നു. കുറേക്കാലം കഴിഞ്ഞാല്‍ കൂട്ടിന് ആരാണുണ്ടാകുക എന്നൊക്കെ തോന്നാറുണ്ട്. 

കല്യാണം ഒരു ചട്ടക്കൂടായാണ് തോന്നിയത്. അത് കൊണ്ടല്ല കല്യാണം കഴിക്കാത്തത്. പറ്റിയ ആള്‍ക്കായുള്ള കാത്തിരിപ്പാണ്. കുറച്ച് പൊസസീവ് ആകുന്നതൊക്കെ എനിക്കിഷ്ടമാണ്. ഇപ്പോള്‍ എനിക്ക് 32 വയസ്സാണ്. ചിലപ്പോള്‍ 40 വയസ്സിലായിരിക്കും ശരിയായ ആള്‍ വരുന്നത്. നല്ലൊരു കൂട്ടാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

കല്യാണം ഒരു ചട്ടക്കൂടായാണ് തോന്നിയത്. അത് കൊണ്ടല്ല കല്യാണം കഴിക്കാത്തത്. പറ്റിയ ആള്‍ക്കായുള്ള കാത്തിരിപ്പാണ്. കുറച്ച് പൊസസീവ് ആകുന്നതൊക്കെ എനിക്കിഷ്ടമാണ്. ഇപ്പോള്‍ എനിക്ക് 32 വയസ്സാണ്. ചിലപ്പോള്‍ 40 വയസ്സിലായിരിക്കും ശരിയായ ആള്‍ വരുന്നത്. നല്ലൊരു കൂട്ടാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ ഗായത്രി പറഞ്ഞു. 

ENGLISH SUMMARY:

Gayatri says she won't talk about Pranav Mohanlal anymore. Gayatri says that she has given herself a promise not to talk about it and she needs to be mature.