pranav-mohanlal

TOPICS COVERED

അഭിനേതാവ് എന്ന നിലയ്​ക്ക് പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ടെന്ന് മോഹന്‍ലാല്‍. നല്ല സംവിധായകര്‍ക്കൊപ്പം നല്ല സിനിമകള്‍ ചെയ്യേണ്ടതുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ട്. ഇനിയും സിനിമകള്‍ ലഭിക്കേണ്ടതുണ്ട്. പക്ഷേ അദ്ദേഹം വിരളമായേ അഭിനയിക്കൂ. ഒരു സിനിമ ചെയ്യും. പിന്നെ ഒരുപാട് യാത്ര ചെയ്യും. എന്നാല്‍ അഭിനേതാവ് എന്ന നിലയില്‍ പരിണമിക്കേണ്ടതുണ്ട്. അത് ഒരു പ്രക്രിയ ആണ്. ഇത് പെട്ടെന്ന് വന്ന് അങ്ങ് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമല്ല. നല്ല റോളുകള്‍ ചെയ്യേണ്ടതുണ്ട്. അവനത് ചെയ്യട്ടെ. രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ പ്രണവിന്‍റെ പുതിയ സിനിമ ആരംഭിക്കും. അവന്‍ ഇനിയും ഒരുപാട് പഠിക്കേണ്ടതുണ്ട്. നല്ല സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യണം. അത് അത്ര എളുപ്പമല്ല. 

പ്രണവ് ഒരു നല്ല അഭിനേതാവാണ്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ സ്കൂളില്‍ ബെസ്റ്റ് ആക്​ടറായിട്ടുണ്ട്. അവനും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ അതൊന്നും അവന്‍ മികച്ച അഭിനേതാവാണെന്ന് തെളിയിക്കുന്നതല്ല. പ്രണവ് തെളിയിക്കേണ്ടതുണ്ട്,' മോഹന്‍ലാല്‍ പറഞ്ഞു. 

തന്‍റെ മകനെന്ന നിലക്കുള്ള സമ്മര്‍ദങ്ങള്‍ പ്രണവിനില്ലെന്നും ഒരുപാട് യാത്രകള്‍ ചെയ്യുന്ന ഫ്രീ ആയിട്ടുള്ള വ്യക്തി ആണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Mohanlal stated that Pranav has to prove himself as an actor. He emphasized the need for Pranav to work with good directors and take on quality films. According to Mohanlal, this will help him establish himself in the industry.