പ്രിയയ്‌ക്കൊപ്പമുള്ള അതി മനോഹരമായ ഒരു ഫോട്ടോയ്‌ക്കൊപ്പം കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചാക്കോച്ചന്റെ നെഞ്ചോട് ചേര്‍ന്ന്, ചാഞ്ഞ് കിടന്നുറങ്ങുന്ന പ്രിയയ്‌ക്കൊപ്പമുള്ള സെല്‍ഫിയാണ് ചിത്രം. പ്രേക്ഷകരും ഏറെ സ്നേഹത്തോടെ ചിത്രത്തെ ഏറ്റെടുത്തു കഴിഞ്ഞു.
'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി വിത്ത് ഹിസ് ബ്യൂട്ടി. ഈ സ്വീകാര്യത നീ എത്രമാത്രം കൊതിച്ചതാണ് എന്ന് എനിക്കറിയാം എന്റെ പ്രണയമേ. നീയാണ് എന്നും എന്നെ ഏറ്റവുമധികം പിന്തുണയ്ക്കുന്ന ആള്‍, എന്റെ വിമര്‍ശക, വിഷമകാലത്ത് ആശ്വാസമേകുന്നവളാണ്, എന്റെ ഏറ്റവും വലിയ ആരാധികയും എല്ലാം. ഈ വിജയം ഏറ്റവും കൂടുതല്‍ അര്‍ഹിയ്ക്കുന്നത് നീയാണ്. നിന്റെ ഓഫീസറുടെ പ്രണയവും സല്യൂട്ടും. ഹസ്ബന്റ് ഓണ്‍ ഡ്യൂട്ടി. അതിനൊപ്പം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന സിനിമ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വിജയമാക്കിയവര്‍ക്കും നന്ദി' എന്നാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്.
കുഞ്ചാക്കോ ബോബന്‍ ചോക്ലേറ്റ് നായകനായി അരങ്ങ് വാഴുന്ന കാലത്താണ് പ്രിയയുമായുള്ള പ്രണയം. ഇരുപതു വർഷത്തോളം ആയി ഇരുവരും ജീവിതത്തിൽ ഒരുമിച്ചിട്ട്. 2005 ഏപ്രില്‍ 2നാണ് പ്രിയ ആന്‍ സാമുവല്‍ എന്ന തന്റെ ആരാധികയെ കുഞ്ചാക്കോ ബോബന്‍ വിവാഹം ചെയ്യുന്നത്. 2019 ഏപ്രില്‍ 16ന് ആയിരുന്നു ഇസഹാക്കിന്റെ ജനനം.