ടൊവിനോ തോമസിന്റെ വീട്ടിൽ അതിഥിയായി എത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. നടന്റെ ഇരിങ്ങാലക്കുടയിലുള്ള വീട്ടിലേക്കാണ് സുരേഷ് ഗോപി എത്തിയത്. ഏറെ നേരം കുടുംബത്തിനൊപ്പം ചിലവഴിച്ച ശേഷമാണ് താരം യാത്രയായത്.
‘ഇന്നു ഞങ്ങളുടെ വീട്ടിൽ പ്രത്യേക അതിഥി എത്തി’ എന്ന അടിക്കുറിപ്പോടെ സുരേഷ് ഗോപിയുമൊത്തുള്ള ചിത്രം ടൊവിനോ പങ്കുവച്ചു. ടൊവിനോയുടെ മാതാപിതാക്കളെയും സഹോദരനെയും മറ്റ് കുടുംബാംഗങ്ങളെയും ചിത്രത്തിൽ കാണാം
ശിവരാത്രി ദിവസമാണ് സുരേഷ് ഗോപിയുടെ സന്ദർശനം. ഇതേ ദിവസം തന്നെ ഗുരുവായൂർ ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലും താരം ദർശനം നടത്തിയിരുന്നു.