dq-40

വന്‍ഹൈപ്പില്‍ വന്ന് ബോക്സ്​ ഓഫീസില്‍ മൂക്ക് കുത്തി വീണ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍റെ കിങ് ഓഫ് കൊത്ത. ചിത്രത്തിന്‍റെ പരാജയത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍റെ തിരിച്ചുവരവിനായി ആരാകര്‍ കാത്തിരിക്കുകയാണ്. രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ദുല്‍ഖറിന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. 

DQ 40 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ നാളെ വൈകിട്ട് 5 മണിക്ക് അണിയറപ്രവർത്തകർ പുറത്തുവിടും. ആർഡിഎക്സ്  സിനിമയുടെടെ സംവിധായകന്‍ നഹാസ് ഹിദായത്താണ് ചിത്രം ഒരുന്നത്. ഒരു മാസ് കൊമേർഷ്യൽ എന്റർടൈയ്നർ ആയിട്ടാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2012ല്‍ 'സെക്കന്‍റ് ഷോ' എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സിനിമയിലെത്തിയത്.  'ലക്കി ഭാസ്​കറി'ന്‍റെ വമ്പന്‍ വിജയത്തോടെ മലയാളത്തിന് പുറത്ത് ദുല്‍ഖര്‍ സല്‍മാന്‍റെ സ്റ്റാര്‍ഡവും വിജയവും വീണ്ടും ചര്‍ച്ചയായിരുന്നു. ഒരേസമയം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്‌ത ചിത്രം ദുൽഖർ സൽമാന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. മണിരത്നത്തിന്‍റെ 'ഒകെ കണ്‍മണി'യാണ് ദുല്‍ഖറിനെ തമിഴില്‍ ശ്രദ്ധേയനാക്കിയത്. 'കാന്ത'യാണ് താരത്തിന്‍റേതായി വരാനിരിക്കുന്ന അടുത്ത അന്യഭാഷ ചിത്രം.