oscars-2024-ai-in-acting-controversy

ഓസ്കറിന് 2 ദിവസം മാത്രം ശേഷിക്കെ യഥാര്‍ഥ അഭിനയത്തെയും എ.ഐയെയും വേര്‍ത്തിരിച്ചെടുക്കലാണ് ഇക്കുറി അക്കാദമിക്ക് വെല്ലുവിളിയായിരിക്കുന്നത്. മികച്ച നടനുള്ള രണ്ടാം ഓസ്കര്‍ ലക്ഷ്യമിടുന്ന ഏഡ്രിയാന്‍ ബ്രോഡിയുടെ, ഹംഗേറിയന്‍ ഭാഷ മെച്ചപ്പെടുത്താന്‍ എ.ഐ.ഉപയോഗിച്ചെന്ന വെളിപ്പെടുത്തലാണ് ഹോളിവുഡിനെ ഞെട്ടിച്ചത്.

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      ജൂതകൂട്ടക്കൊലയുടെ കാലത്ത് ഹംഗറിയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്ന ആര്‍ക്കിടെക്റ്റ് ലെസ്‍ലോ ടോത്ത് എന്ന കഥാപാത്രത്തെയാണ് എഡ്രിയാന്‍ ബ്രോഡി ദ് ബ്രൂട്ടലിസ്റ്റില്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളുടെ ഹംഗേറിയന്‍ ഭാഷയിലെ സംസാരം മെച്ചപ്പെടുത്താനാണ്  നിര്‍മിത ബുദ്ധിയുടെ സഹായം തേടിയത്. യുക്രെനിയന്‍ സോഫ്റ്റ്‍വെയര്‍ കമ്പനിയായ റെസ്‍പീച്ചറാണ് ബ്രോഡിയുടെയും സഹതാരം ഫെലിസിറ്റി ജോണ്‍സിന്റെയും ഹംഗേറിയന്‍ ഭാഷ മെച്ചപ്പെടുത്തിയത്. 

      മികച്ച നടനും സഹ നടിക്കുമുള്ള ഓസ്കര്‍ പുരസ്കാരത്തിനായി ഇരുവരും മല്‍സരിക്കുന്നു. ഇത്തരമൊരു വിവാദം അടുത്തവര്‍ഷം മുതല്‍ മാര്‍ഗരേഖയില്‍ മാറ്റംവരുത്തുമെന്നാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍സ് സയന്‍സ് പറഞ്ഞിരുക്കുന്നത്.

      ENGLISH SUMMARY:

      With just two days left for the Oscars, the Academy faces a new challenge—differentiating real acting from AI-assisted performances. Hollywood was stunned by the revelation that AI was used to enhance Adrien Brody’s Hungarian language skills in The Brutalist, where he plays architect László Toth, a Holocaust-era immigrant to the U.S. Ukrainian software company Respeecher assisted both Brody and co-star Felicity Jones in improving their Hungarian pronunciation. As both actors compete for Oscars, this controversy is expected to influence future Academy guidelines on AI use in performances.