kattalan-movie

Image Credit: Facebook

മാര്‍ക്കോ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. നായകനായെത്തുന്ന താരത്തെയും വെളിപ്പെടുത്തിക്കൊണ്ട് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. 'കാട്ടാളൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ആന്‍റണി പെപ്പെയാണ്. ഷെരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പോൾ ജോർജ് ആണ് സംവിധാനം.

ആളിക്കത്തുന്ന തീയ്ക്ക് മുന്‍പില്‍ മഴുവേന്തി നില്‍ക്കുന്ന നായകനെയാണ് പോസ്റ്ററില്‍ കാണുന്നത്. 'കാടിന്‍റെ ഇരുട്ടില്‍ ദയയില്ലാത്തവര്‍ മാത്രമേ അതിജീവിക്കൂ' എന്ന ടാഗ്​ലൈനോടുകൂടിയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. മാര്‍ക്കോ ആരാധകര്‍ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ അടുത്ത ചിത്രമായ കാട്ടാളന്‍റെ പോസ്റ്ററും ഏറ്റെടുത്തു കഴിഞ്ഞു. പ്രൊഡക്ഷന്‍ നമ്പര്‍ 2 എന്ന പേരില്‍ അടുത്തിടെ സിനിമയുടെ അനൗൺസ്മെൻറ് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ അതില്‍ നായകനാരെന്ന് വെളിപ്പെടുത്തിയിരുന്നില്ല. 

ചിത്രത്തിന്‍റേതായി മറ്റ് വിവരങ്ങളൊന്നും അണിയറപ്രവർത്തകർ നിലവിൽ പുറത്ത് വിട്ടിട്ടില്ല. മറ്റ് ഭാഷകളില്‍ നിന്നുളള താരങ്ങളും ചിത്രത്തില്‍ അണിനിരക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ക്കോയില്‍ ഉണ്ണി മുകുന്ദന് കിട്ടിയ അതേ ഹൈപ്പ് തന്നെ കാട്ടാളനിലൂടെ പെപ്പേ നേടിയെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

ENGLISH SUMMARY:

Kattalan movie title poster out now