dileep-mohanlal

ദിലീപിനെ നായകനാക്കി ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭ.ഭ.ബ’യില്‍ മോഹൻലാലും. ചിത്രത്തിൽ അതിഥി വേഷത്തിലാണ് മോഹൻലാല്‍ എത്തുക. ചിത്രീകരണത്തിൽ ജോയിൻ ചെയ്ത മോഹൻലാലിന്റെ ലുക്ക് സംവിധായകൻ ധനഞ്ജയ് ശങ്കർ പങ്കുവച്ചിട്ടുണ്ട്. കുടുംബ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപും എത്തുന്നത്. പൂർണമായും മാസ് കോമഡി എന്റർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപ്, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും വേഷമിടുന്നുണ്ട്.

കുടുംബ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപും എത്തുന്നത്. പൂർണമായും മാസ് കോമഡി എന്റർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപ്, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും വേഷമിടുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. 

ENGLISH SUMMARY:

Mohanlal will make a guest appearance in ‘Bh.B.B’, the upcoming film produced by Gokulam Gopalan with Dileep in the lead role. Director Dhananjay Shankar shared Mohanlal’s look from the set, where he recently joined the shoot. Dileep will be seen in a vintage look, appealing to family audiences. The film is a mass comedy entertainer, featuring Vineeth Sreenivasan and Dhyan Sreenivasan alongside Dileep.