സമൂഹമാധ്യമത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് നടന്‍ കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണ. വിവാഹ ജീവിതവും ഗര്‍ഭകാലവുമെല്ലാം ആസ്വദിക്കുകയാണ് ദിയയിപ്പോള്‍. അശ്വിന്‍ ഗണേഷാണ് ദിയയുടെ ഭര്‍ത്താവ്. ദിയയുടെ ഗര്‍ഭകാല ചടങ്ങുകളുടെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്.
കഴിഞ്ഞ ദിവസമായിരുന്നു അഞ്ചാം മാസത്തെ ചടങ്ങുകള്‍ നടന്നത്. രണ്ടുദിവസങ്ങളിലായി നടത്തിയ ചടങ്ങിന്‍റെ ആദ്യ ദിവസം ദിയ ധരിച്ചത് മസ്റ്റാഡ് യെല്ലോ നിറത്തില്‍ വാടാമുല്ല നിറമുള്ള ബോര്‍ഡറുള്ള മടിസാര്‍ ആണ് ധരിച്ചത്. പിറ്റേദിവസം ധരിച്ചതാകട്ടെ കറുപ്പില്‍ ചുവന്ന ബോര്‍ഡറുള്ള ഒരു സാരിയും. അതിസുന്ദരിയായി ഒരുങ്ങിയാണ് ദിയ ചടങ്ങിനെത്തിയത്. ആഭരണങ്ങളിലും മേക്കപ്പ്, മുല്ലപ്പൂ തുടങ്ങി യാതൊന്നിലും പിശുക്ക് കാട്ടിയില്ല.
കല്യാണത്തിന് ഒരുങ്ങിയത് ഇഷ്ടപ്പെട്ടില്ല എന്ന് പലരും പറഞ്ഞു. പക്ഷേ തനിക്ക് തന്‍റെ കല്യാണത്തെക്കുറിച്ച് വ്യക്തമായ പ്ലാനിങ് ഉണ്ടായിരുന്നു. അങ്ങനെ തന്നെ ഒരുങ്ങണമെന്നായിരുന്നു ആഗ്രഹം. അത് നടത്തി. ഇപ്പോള്‍ കുറച്ച് ആര്‍ഭാടത്തില്‍ ഒരുങ്ങാമെന്ന് കരുതി. കല്യാണത്തിന് ഒരുക്കം കുറവായി എന്നു പറഞ്ഞവരെക്കൊണ്ട് ഇത്തവണ അത് മാറ്റിപ്പറയിപ്പിക്കണം എന്ന് ദിയ വ്ളോഗിലൂടെ പറയുന്നു. അശ്വിന്‍റെ വീട്ടുകാര്‍ക്ക് അവരുടെ വീട്ടിലെ പെണ്ണായി തന്നെ കാണാന്‍ ലഭിക്കുന്ന ആദ്യത്തെ അവസരമാണിതെന്നും ദിയ പറയുന്നുണ്ട്.
ആദ്യത്തെ ദിവസം കളര്‍ഫുള്‍ സ്റ്റൈലിലെത്തി. പിറ്റേദിവസം എന്താണ് കറുത്ത സാരി എന്ന് ആരും ചോദിക്കേണ്ട, കാരണം ആ ചടങ്ങിന് കറുത്ത സാരിയാണ് ഉടുക്കേണ്ടത്. അമ്മയ്ക്കും കുഞ്ഞിനും കണ്ണുതട്ടാതിരിക്കാനുള്ള ചടങ്ങാണത്. അമ്മായിയമ്മ വാങ്ങി നല്‍കുന്ന കറുത്ത സാരി ഉടുത്ത് ചടങ്ങില്‍ വരുന്നവര്‍ അണിയിക്കുന്ന കറുത്ത വളകള്‍ ധരിക്കണം. ആദ്യമായിട്ടാണ് ഇത്രയും ഒരുങ്ങുന്നത്. എല്ലാം ഇഷ്ടപ്പെട്ടു എന്നും ദിയ പറയുന്നു. മടിസാര്‍ ഉടുത്ത് അശ്വിനുമായി ചേര്‍ന്ന് ‘പാലക്കാട് പക്കത്തിലെ’ എന്ന പാട്ടിന് ദിയ ഡാന്‍സ് കളിക്കുന്ന റീല്‍ വിഡിയോയുമുണ്ട്.