film-shaji

സിനിമയില്‍ വയലന്‍സ് വില്‍ക്കുന്നവരെ ലഹരി വില്‍‍‍‍‍‍‍‍‍‍‍‍‍ക്കുന്നവരെപ്പോലെ കാണണമെന്ന് ഷാജി എന്‍.കരുണ്‍. എങ്ങനെയും കാശുവാരണമെന്ന ചിന്താഗതിയാണെന്ന് സിനിമയില്‍ വയലന്‍സിന്‍റെ അതിപ്രസരത്തിന് കാരണം. ലഹരി ഉപയോഗം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ അടുത്തമാസം ചേരുന്ന സിനിമാ കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യുമെന്ന് ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയായ ഷാജി എന്‍. കരുണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

സിനിമ ഇറങ്ങി കുറഞ്ഞദിവസത്തിനുളളില്‍ തന്നെ മുടക്കുമുതലും  ലാഭവും നേടണമെന്ന ചിന്തയാണ് സിനിമയില്‍ കൊലപാതക– അക്രമദൃരംഗങ്ങള്‍ കുത്തിനിറയ്ക്കാന്‍ കാരണമെന്ന് ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍. പ്രേക്ഷരുടെ ആസ്വാദനരീതിയിലും മാറ്റം വന്നു.

​കാഴചയുടെ സംസ്കാരവും വീണ്ടെടുക്കണം. ഇതിന് യോജിച്ച പ്രവര്‍ത്തനമാണ് വേണ്ടത്. സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായി ചേരുന്ന അടുമാസം കൊച്ചിയില്‍ ചേരുന്ന  സിനിമാ കോണ്‍‍ക്ലേവില്‍ സിനിമകളുടെ ഉള്ളടക്കം ഉള്‍പ്പടെ ചര്‍ച്ചാവിഷയമാകും. സിനിമ–ടെലിവിഷന്‍ മേഖലകളില്‍ പ്രര്‍ത്തിക്കുന്ന അഞ്ഞൂറിലേറെപ്പേരുടെ  അഭിപ്രായങ്ങള്‍ സ്വീകരിച്ചു. വിദേശത്ത് നിന്നുള്ള  പ്രതിനിധികളും കോണ്‍ക്ലേവില്‍ പങ്കെടുക്കും. തുടര്‍ന്നാകും സിനിമാനയത്തിന്റെ കരടിന് അന്തിമരൂപം നല്‍കുക.

ENGLISH SUMMARY:

Renowned filmmaker Shaji N. Karun compares those who promote violence in cinema to drug peddlers, sparking debate on the impact of violent content in films