മലയാളത്തിന്‍റെ സ്വന്തം കലാഭവൻ മണിയുടെ ഓർമ്മകള്‍ക്ക് ഒന്‍പത് വയസ്. പരിശ്രമം കൊണ്ട് ഏത് ഉയരവും എത്തി പിടിക്കാമെന്ന് ചെറിയ ജീവിതകാലം കൊണ്ട് കലാഭവന്‍ മണി മലയാളിക്ക് കാണിച്ചുതന്നു. ഓട്ടോക്കാരനായും ചെത്തുകാരനായും വേഷമിട്ട് തുടങ്ങിയ മണി പിന്നെ പൊലീസായി, പട്ടാളക്കാരനായി, ഡോക്ടറായി, കലക്ടറായി. തമിഴിലെയും തെലുങ്കിലെയും സൂപ്പര്‍താരങ്ങളെ വിറപ്പിച്ച വില്ലനായുമായി തിളങ്ങി. പാട്ടുപാടിയും കോമഡി കാണിച്ചും പ്രേക്ഷകരെ കയ്യിലെടുത്ത മണിയുടെ വിയോഗം ഒരു തീരാനേവാണ്.
ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ സുരേഷ് ഗോപി മണിയെ പറ്റി പറഞ്ഞ വാക്കുകളാണ്. കലാഭവന്‍ മണിയുടെ കല്യാണത്തിന് പോയ സുരേഷ് ഗോപിയോട് കണ്ണീരോടെ മണി പറഞ്ഞു ആരും വന്നില്ല ചേട്ട, ചേട്ടൻ മാത്രേ വന്നുള്ളൂ എന്ന്, കണ്ണീർ തുടച്ചിട്ട് മണി കെട്ടിപിടിച്ചെന്നും സുരേഷ് ഗോപി പറയുന്നു.
സുരേഷ് ഗോപിയുടെ വാക്കുകള്‍
ഞാൻ മണിയുടെ കല്യാണത്തിന് എത്തുമ്പോൾ മണി കണ്ണു നിറഞ്ഞൊരു കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്, ‘ആരും വന്നില്ല ചേട്ട, ചേട്ടൻ മാത്രേ വന്നുള്ളൂ’ എന്ന് പറഞ്ഞിട്ട് നിറഞ്ഞിരുന്ന കണ്ണീർ അങ്ങ് തുടച്ചിട്ട് എന്നെ കെട്ടിപിടിച്ചൊരു പൊട്ടിചിരിയാണ്. അതിന്റെ ഒരു ചിത്രമുണ്ട്. അതെന്റെ മനസ്സിൽ പതിഞ് പോയൊരു ചിത്രമാണ്, അതിനു ശേഷമുള്ള മണിയുടെ ഒരു ചിത്രവും ഞാനെന്റെ മനസ്സിൽ പതിപ്പിച്ചിട്ടില്ല.