നടൻ ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്തിനെതിരെ വെളിപ്പെടുത്തലുമായി ബാലയുടെ ഭാര്യ കോകില. എലിസബത്ത് രഹസ്യമായി മറ്റൊരു ഡോക്ടറെ വിവാഹം ചെയ്തിരുന്നുവെന്നും ബാലയിൽ നിന്ന് മറച്ചുവെച്ചായിരുന്നു വിവാഹമെന്നും കോകില ആരോപിച്ചു. 15 വര്‍ഷമായി എലിസബത്ത് മരുന്ന് കഴിക്കുന്നുണ്ടെന്നും ഇനിയും ബാലയെ അപമാനിച്ചാല്‍ എലിസബത്തിനെതിരായ തെളിവുകള്‍ പുറത്തുവിടുമെന്നും കോകില ആരോപിച്ചു.
'കുറെ കാര്യങ്ങള്‍ കാണുമ്പോള്‍ എനിക്കും വിഷമമുണ്ട്, കാരണം ഞാനും ഒരു പെണ്ണല്ലേ. നിങ്ങളെല്ലാവരും എന്നെ പിന്തുണക്കുമെന്നാണ് കരുതുന്നത്. ഈ വിഡിയോ ഞാന്‍ എലിസബത്ത് ചേച്ചിക്ക് വേണ്ടിയാണ് ചെയ്യുന്നത്. 20 മിനുറ്റ് മുന്‍പാണ് ചേച്ചിയുടെ വിഡിയോ ഞാന്‍ കണ്ടത്. എന്നെ വെല്ലുവിളിക്കുന്നത് പോലെയാണ് ആ വിഡിയോ കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. ഒരു പെണ്ണാണെന്ന് പറഞ്ഞ് ഒരുപാട് ആരോപണങ്ങള്‍ നിങ്ങള്‍ ഉന്നയിക്കുന്നുണ്ട്. മാമന്‍ ഒരു ആണായതുകൊണ്ട് പലകാര്യങ്ങളും പറയാന്‍ പറ്റുന്നില്ല. അതൊക്കെ തുറന്നുപറഞ്ഞാല്‍ നിങ്ങള്‍ക്ക് നാണക്കേടുണ്ടാകില്ല, പക്ഷേ ഞങ്ങള്‍ക്ക് നാണക്കേടുണ്ട്.
ഞാന്‍ എന്‍റെ ഭര്‍ത്താവിനൊടൊപ്പം നല്ല സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അതുപോലെ നിങ്ങള്‍ രജിസ്റ്റര്‍ മാരേജ് കഴിച്ചിട്ടില്ലേ അത് ആദ്യം എല്ലാവരോടും തുറന്നുപറയു. ഞങ്ങള്‍ നിങ്ങളെ പറ്റിച്ചു എന്നൊക്കെ പറയുന്നില്ലേ, ആദ്യം നിങ്ങള്‍ ഇവരെയെല്ലാം പറ്റിക്കുന്നില്ലേ അത് അവസാനിപ്പിക്കു. നിങ്ങളുടെ ആദ്യ ഭര്‍ത്താവ് ആരാണെന്ന് പറയു. അത് ഒരു ഡോക്ടറല്ലേ. നിങ്ങളുടെ ഭര്‍ത്താവിനൊപ്പം സന്തോഷമായി ഇരിക്കു. ഒന്നും വേണ്ടെന്ന് പറഞ്ഞ് പോയതല്ലേ പിന്നെ എന്തിനാണ് ഒന്നരവര്‍ഷം കഴിഞ്ഞ് വന്ന് ഓരോന്ന് പറയുന്നത്.
കല്ല്യാണത്തിന് മുന്‍പേ ഇക്കാര്യങ്ങളൊക്കെ എല്ലാവരോടും പറയാന്‍ ഞാന്‍ മാമനോട് (ബാല) പറഞ്ഞതാണ്, അന്ന് മാമനാണ് പറഞ്ഞത് വേണ്ട, പാവമല്ലേ നന്നായി, സന്തോഷമായി ഇരിക്കട്ടെ എന്ന്. എന്നിട്ട് ഞങ്ങളെക്കുറിച്ച് നിങ്ങള്‍ എന്തൊക്കെയാണ് പറഞ്ഞ് നടക്കുന്നത്. നിങ്ങൾ പറയുന്നതിൽ എത്രത്തോളം സത്യമുണ്ട്, കള്ളമുണ്ട് എന്നത് എനിക്ക് നന്നായിട്ട് അറിയാം. എങ്ങനെയാണ് ഒരാൾക്ക് ഇങ്ങനെ സംസാരിക്കാൻ പറ്റുന്നുവെന്നത് എനിക്കറിയില്ല.
നിങ്ങള്‍ 15 വര്‍ഷമായി മരുന്ന് കഴിക്കുന്നില്ലേ അതും എല്ലാവരോടും തുറന്നുപറയു. എല്ലാവര്‍ക്കും അറിയുന്നത് എലിസബത്ത് ചേച്ചി ഒരു ഡോക്ടറാണ് പാവമാണ് എന്നൊക്കെയാണ്. ഇതൊക്കെ കാണുമ്പോള്‍ എനിക്ക് സങ്കടം വരുന്നുണ്ട്. ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ. അതല്ലെങ്കിൽ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്തോ ഞങ്ങൾ എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാം. എല്ലാത്തിനും ഞങ്ങളുടെ കയ്യില്‍ തെളിവുണ്ട്, എന്നാല്‍ ഒന്നും വേണ്ട വിട്ടേക്ക് എന്നാണ് മാമ പറയുന്നത്.
നിങ്ങള്‍ വിവാഹം കഴിച്ച ആള്‍ക്കൊപ്പം സന്തോഷമായി ജീവിക്കു, മാമനെ ഉപദ്രവിക്കരുത് ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുകയാണ്. ഞങ്ങള്‍ തെളിവുകളെല്ലാം എടുത്ത് വെച്ചിട്ടുണ്ട്, കേസ് കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. മാമനും അത് വേണ്ട എന്നാണ് പറഞ്ഞത്. എന്നാല്‍ ഇന്ന് നിങ്ങള്‍ ചെയ്തത് എന്നെ വല്ലാതെ വേദനിപ്പിച്ചു. നിങ്ങളുടെ സഹോദരനും മാമനുമായുള്ള മെസേജുകളും 2022 നല്‍കിയ പരാതികളുടെ ഡീറ്റൈയില്‍സും ഉണ്ട്. ഡിപ്രഷൻ കൂടി ആത്മഹത്യ പ്രവണത കാണിക്കുന്ന അവസ്ഥയിൽ നിങ്ങൾ ഇരുന്നതിന്റെ മെഡിക്കൽ റിപ്പോർട്ട് എല്ലാം ഞങ്ങളുടെ കൈയിലുണ്ട്. ഇത് സത്യമാണോ എന്ന് പറയു. ഇതൊന്നും എല്ലാവരുടേയും മുന്നിൽ തുറന്നു കാണിക്കണമെന്ന് ഞങ്ങൾക്കൊരു ആഗ്രഹവുമില്ലായിരുന്നു.
എല്ലാവരും മാമന്‍ ഒരു മോശക്കാരനാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്. മാമന്‍റെ പേരിന് നിങ്ങള്‍ കളങ്കം വരുത്തി, എന്നാല്‍ ഇപ്പോഴും നിങ്ങള്‍ പാവമാണ് നിങ്ങളുടെ പേരിന് ഒരു മോശം ഉണ്ടാകരുതെന്നാണ് മാമന്‍ പറയുന്നത്. നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്തോളു, ബാക്കി എന്ത് വന്നാലും ഞാന്‍ നേരിട്ടോളം. നിങ്ങള്‍ പോസ്റ്റ് ചെയ്ത ആ വിഡിയോ കാരണമാണ് എനിക്ക് ഇത്രയും പറയേണ്ടി വന്നത്.
നിങ്ങൾ വിവാഹം ചെയ്ത് ശേഷം മാമയെ പറ്റിക്കാൻ നോക്കി. പിന്നീട് ഒന്നരവർഷത്തിന് ശേഷം വീണ്ടും വന്ന് അദ്ദേഹത്തെ ആക്രമിക്കുയാണ്. അതിന്റെ കാരണം എനിക്കറഇയില്ല. ഇനി എന്റെ ആരോപണത്തിന് മറുപടി പറഞ്ഞിട്ട് മറ്റു വിഷയങ്ങൾ പറയൂ'- കോകില.