താന്‍ കണ്ട മലയാള സിനിമകളെക്കുറിച്ച് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മനസ് അറിഞ്ഞ് ചിരിച്ച അവസാന മലയാള ചലച്ചിത്രം ഫഹദ് ഫാസില്‍ നായകനായ ആവേശം സിനിമയാണെന്നാണ് ഖുശ്ബു പറയുന്നത്.രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.
എത്ര നല്ല ആക്ടേഴ്സാണ് മലയാള സിനിമയില്‍ ഉള്ളത്, ബേസില്‍ ജോസഫ് ഒക്കെ മികച്ച പെര്‍ഫോമന്‍സാണ്. ബേസില്‍ നായകനായ ഫാലിമി സൂക്ഷ്മദര്‍ശിനി എന്നീ സിനിമകളെക്കുറിച്ചും നടി പറയുന്നുണ്ട്. ഹലോ മമ്മി എന്ന സിനിമയുടെ കോണ്‍സെപ്റ്റ് എന്ത് മനോഹരമാണെന്നും നിങ്ങള്‍ മലയാളികള്‍ എങ്ങനെയാണ് ഇങ്ങനെ ചിന്തിക്കുന്നതെന്നും അവര്‍ അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്.
ഞാന്‍ നിലത്ത് വീണ് കിടന്ന് ചിരിച്ച അവസാന ചലച്ചിത്രം ഏതാണെന്ന് ചോദിച്ചാല്‍ അത് ആവേശമാണ്. അതൊരു മികച്ച ചിത്രമാണ്. പിന്നെ ഫാലിമിയും. ഈയിടെ മറ്റൊരു മലയാള സിനിമ കൂടെ കണ്ടു. ബേസില്‍ ജോസഫിന്‍റേത് തന്നെയായിരുന്നു അത്. സൂക്ഷ്മദര്‍ശിനി എന്തൊരു സിനിമയായിരുന്നു. എനിക്ക് മലയാള സിനിമകള്‍ ചെയ്യണമെന്നുണ്ട്. പക്ഷേ നല്ല റോളുകളൊന്നും കിട്ടാത്തത് കൊണ്ടാണ്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് സിനിമകളൊന്നും ചെയ്യില്ലെന്നാണ് ആളുകള്‍ കരുതുന്നത്. നല്ല സിനിമകള്‍ വേണമെന്നേ എനിക്കുള്ളൂ. നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ചെയ്യാന്‍ തയ്യാറാകും. ഖുശ്ബു പറയുന്നു,