പൊതുസ്ഥലങ്ങളില്‍ നേരിടേണ്ടി ദുരനുഭവങ്ങള്‍ പങ്കുവച്ച് നടി ആദിതി പൊഹങ്കര്‍. സ്കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപികയായ അമ്മ പഠിപ്പിക്കുന്ന വിദ്യാര്‍ഥിയില്‍ നിന്ന് തന്നെ ദുരനുഭവം നേരിട്ടെന്നും അപ്പോള്‍ തന്നെ താനത് വിളിച്ചുപറഞ്ഞെന്നും ആദിതി പറഞ്ഞു. ട്രെനിയിന്‍ സഞ്ചരിക്കവേ വിദ്യാര്‍ഥിയില്‍ നിന്നും ദുരനുഭവം ഉണ്ടായി എന്നും ഹോട്ടല്‍ ഫ്ലൈ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആദിതി പറഞ്ഞു.
'എന്റെ അമ്മ ടീച്ചറായിരുന്നു. ഞങ്ങൾക്കൊരു സൊസൈറ്റി ബസുണ്ടായിരുന്നു. അതിലായിരുന്നു വരവും പോക്കും. അഞ്ചാം ക്ലാസ് കഴിഞ്ഞതിന് ശേഷം എന്റെ യാത്രകൾ തനിച്ചായി. നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കില്ല, അവൻ എന്‍റെ അമ്മ പഠിപ്പിക്കുന്ന വിദ്യാർത്ഥിയായായിരുന്നു. അവൻ ബാഗ് മറച്ചുവച്ച് സിപ്പ് ഊരിയ ശേഷം എന്നോട് നോക്കാൻ പറഞ്ഞു. നോക്കിയപ്പോൾ ഒന്നും മനസിലാകാതെ ഞാൻ ചിരിച്ചു, എനിക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ഞാൻ അവനെ ചേട്ടാ എന്നാണ് വിളിച്ചിരുന്നത്.
അവന്റെ കണ്ണുകളിൽ എന്താണെന്ന് ഞാൻ കണ്ടു. ഇതോടെ ഞാൻ ഒച്ചയെടുത്തു, ബസിൽ എഴുന്നേറ്റ് നിന്നു. ഇവൻ തെറ്റായി എന്തോ കണിക്കുന്നു എന്ന് ഉറക്കെ പറഞ്ഞു. ഞെട്ടിയ അവൻ സിപ്പ് ഇടാൻ മറന്നു. ബസ് നിർത്തിയില്ല. ഇവന്റെ പാന്റ് ഊരി താഴെ വീണു. ഇതോടെ ഓടുന്ന ബസിൽ നിന്ന് അവൻ ഇറങ്ങിയോടി.ഞാൻ ഇക്കാര്യം അമ്മയോട് പറഞ്ഞു. അവർ എന്നെ അഭിനന്ദിച്ചു.
മറ്റൊരു സംഭവം മുബൈയിലെ ഒരു ലോക്കൽ ട്രെയിനിലായിരുന്നു. ഫസ്റ്റ് ക്ലാസിലായിരുന്നു എന്റെ യാത്ര, 11-ാം ക്ലാസിലായിരുന്നു ആ സമയത്ത് പഠിക്കുന്നത്. ലേഡീസ് കമ്പാർട്ട്മെന്‍റിൽ 18 വയസിന് താഴെയുള്ള കുട്ടികൾക്ക് കയറാമായിരുന്നു. സ്കൂൾ യൂണിഫോമിട്ട ഒരുത്തൻ കമ്പിയിൽ പിടിച്ച് നിൽപ്പുണ്ടായിരുന്നു. അവൻ ദാദർ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടപ്പോൾ എന്‍റെ മാറില്‍ കയറിപ്പിടിച്ചു. ഇത് പട്ടാപ്പകൽ നടന്ന സംഭവമായിരുന്നു. ഞാൻ വലിയൊരു ഷോക്കിലായിപ്പോയി.
അടുത്ത സ്റ്റേഷനിലിറങ്ങി പൊലീസിനെ സമീപിച്ചപ്പോൾ കൂടുതൽ ഒന്നും സംഭവിച്ചില്ലല്ലോ എന്നായിരുന്നു ചോദ്യം. ഞാൻ അവനെ പൊലീസിന് കാട്ടിക്കൊടുത്തു. അവൻ എവിടെയാണോ നിന്നിരുന്നത് അവിടെയുണ്ടായിരുന്നു. പൊലീസ് എന്നോട് തെളിവാണ് ചോദിച്ചത്. അവൻ ചെയ്തതാണ് പറഞ്ഞത്, ഞാൻ എന്തിന് കള്ളം പറയണമെന്ന് ചോദിച്ചു.പിന്നീട് ഒരു ലേഡി കോൺസ്റ്റബിളിനൊപ്പം പോയി അവനെ കോളറിൽ തൂക്കിയെടുത്ത് സത്യം പറയിപ്പിച്ചു. അവന് എന്നേക്കാൾ രണ്ടോ മൂന്നോ വയസ് കുറവായിരുന്നു,' ആദിതി പറഞ്ഞു.