mohanlal-visit-anon

മോഹൻലാലിനോട്‌ ആരാധന തോന്നാത്തവരായി അധികം ആരും ഉണ്ടാകില്ല. എന്നാൽ ലക്ഷക്കണക്കിന് വരുന്ന ആരാധകർക്കൊന്നും മോഹൻ ലാലിനെ ഒന്ന് നേരിൽ കാണാൻ പോലും പറ്റിയിട്ടുണ്ടാവില്ല. എന്നാൽ കോട്ടയം ചിറക്കടവ് സ്വദേശിയായ ഒരു 20കാരനെ കാണാൻ മോഹൻലാൽ എത്തി. സെറിബ്രൽപാൾസി ബാധിച്ച അനോണിന്‍റെ 15 കൊല്ലത്തെ ആഗ്രഹം സഫലമാക്കാനാണ് മോഹൻലാൽ എത്തിയത്.

 മോഹൻലാലിനെ നേരിൽ കണ്ടു, സംസാരിച്ചു, കെട്ടിപ്പിടിച്ചു. നടന്നതൊന്നും അനോണിനും കുടുംബത്തിനും വിശ്വസിക്കാനെ  കഴിഞ്ഞിട്ടില്ല. അഞ്ചു വയസ് മുതൽ മോഹൻലാൽ സിനിമകൾ കാണുന്നതാണ് അനോണിന്‍റെ പ്രധാന ഇഷ്ടം. ലൂസിഫറും പുലി മുരുകനും എത്രവട്ടം കണ്ടിട്ടുണ്ടെന്ന് എണ്ണാൻ കഴിയില്ല. 

 
അനോണിന്‍റെ ആഗ്രഹം സഫലമായി; ഒടുവില്‍ ലാലേട്ടനെത്തി ​
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      വണ്ടിപ്പെരിയാറിലെ ഷൂട്ടിംഗ് ഇടവേളയിലായിരുന്നു മോഹൻലാൽ അനോണിനൊപ്പം സമയം ചെലവിട്ടത്. ഒടുവിൽ ഇനി അഭിനയിക്കാൻ പൊക്കോട്ടെ എന്ന്  അനോണിനോട് അനുവാദം തേടിയിട്ടാണ് മഹാനടൻ മടങ്ങിയതും.

      ENGLISH SUMMARY:

      Mohanlal Visits Anon, a Child with Cerebral Palsy