എമ്പുരാന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് സിനിമ ലോകം. മാർച്ച് 27ന് ചിത്രം വേൾഡ് വൈഡ് റിലീസിനെത്തും. എമ്പുരാൻ തിയറ്ററിലെത്തും മുൻപ് ആദ്യ ഭാഗമായ ലൂസിഫർ വീണ്ടും വെള്ളിത്തിരയിലെത്തിക്കുകയാണ് നിർമ്മാതാക്കൾ. ലൂസിഫറിന്റെ റീറിലീസ് ട്രെയിലർ പുറത്തിറങ്ങി.
മോഹൻലാൽ റീറിലീസ് ട്രെയിലർ പങ്കുവച്ചിട്ടുണ്ട്. എമ്പുരാൻ റിലീസിന് ഒരാഴ്ച മുൻപായി മാർച്ച് 20ന് ലൂസിഫർ തിയറ്ററിലെത്തുമെന്നാണ് വിവരം. 2.01 മിനിറ്റ് ദൈർഘ്യമുളള പുതിയ ട്രെയിലർ വൈറലാണ്.
അതേസമയം, എമ്പുരാന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ സമയക്രമം തീരുമാനിച്ചു. മാർച്ച് 27ന് പുലർച്ചെ ആറിന് ചിത്രം ആദ്യ പ്രദർശനം ആരംഭിക്കും. യുഎസിൽ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.