സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്ന ആരോപണങ്ങള്‍ക്കെതിരെ നടന്‍ ബാല രംഗത്ത്. തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ യൂട്യൂബര്‍മാര്‍ അവസാനിപ്പിക്കണം എന്നാണ് ബാല പറയുന്നത്. എലിസബത്തുമായുള്ള ബന്ധത്തില്‍ ചില പ്രശ്നങ്ങളുണ്ടായി. എലിസബത്തിനെ ആത്മാര്‍ഥമായി തന്നെ സ്നേഹിച്ചിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. കോകിലയുമായി തന്‍റെ വിവാഹം കഴിഞ്ഞു ഇനിയെങ്കിലും വെറുതെ വിടൂ എന്നാണ് ബാല അഭ്യര്‍ഥിക്കുന്നത്. ALSO READ; രാത്രി ഒന്നരയ്ക്ക് മറ്റൊരു പുരുഷനൊപ്പം ബെഡ്‌റൂമില്‍ ബാല; ഓഡിയോ ക്ലിപ് പുറത്തുവിട്ട് എലിസബത്ത്
‘ഞങ്ങളെ വെറുതെ വിടൂ, എനിക്കും കോകിലയ്ക്കും പറയാനുള്ളത് ഇതാണ്. ഈ വിഷയത്തിലെ അവസാന വിഡിയോ ആണിത്. എലിസബത്തിനും കുടുംബത്തിനും വേണ്ടി ആത്മാര്‍ഥമായി പറയുകയാണ്’ എന്ന കുറിപ്പോടെയാണ് ബാല സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ബാല വിഡിയോയില്‍ പറയുന്നത്;
‘നിയമപ്രകാരം എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. അതനുസരിച്ചുള്ള കാര്യങ്ങളാണ് മുന്നോട്ടുപോകുന്നത്. ഒരു കാര്യം പറയാം. എന്റെ ജീവിതത്തില്‍ എലിസബത്ത് എന്റെ കൂടെയുണ്ടായിരുന്നു. ഞാന്‍ ആത്മാര്‍ഥമായി സ്‌നേഹിച്ചിരുന്നു. കുറച്ചുപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ തമ്മിലെ കാര്യങ്ങള്‍ പുറത്ത് ഒരാള്‍ക്കും മനസ്സിലാവില്ല.
എലിസബത്ത് ഒരു ഡോക്ടറാണെന്ന് പറയുന്നു. അവരുടെ രണ്ടു ചേട്ടന്മാരും ഡോക്ടര്‍മാരാണ്. അവരുടെ അച്ഛനന്മമാര്‍ പഠിച്ചവരാണ്, പ്രൊഫസര്‍മാരാണ്. ഉദയന്‍ അദ്ദേഹം വളരെ നല്ല മനുഷ്യനാണ്, എലിസബത്തിന്റെ അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവരോട് ആരോടും എനിക്ക് തര്‍ക്കമില്ല. ഞാനിത് പറയാനുള്ള കാര്യം എന്താണെന്ന് വച്ചാല്‍, എലിസബത്തിന് എന്താണ് വേണ്ടത്? മെഡിക്കല്‍ അറ്റന്‍ഷനാണ്, മീഡിയ അന്റന്‍ഷനല്ല.
ഞാന്‍ ജീവിച്ച ഒരു മനുഷ്യനാണ്, എനിക്കേ അതിന്റെ കാര്യങ്ങള്‍ അറിയുകയുള്ളൂ. ഡിപ്രഷനിലുള്ള, മരുന്ന് കഴിക്കുന്ന ഒരാള്‍ ഇങ്ങനെ കൊണ്ടുവന്നാല്‍, എന്റെ മനസാക്ഷിക്ക് ഇത് തെറ്റെന്ന് തോന്നുന്നു. അവര്‍ക്ക് വൈദ്യസഹായം വേണം. ഞാന്‍ ഓരോ വാക്കും സൂക്ഷിച്ചാണ് പറയുന്നത്. ഇത് ഞാന്‍ സ്‌നേഹിച്ച പെണ്ണ് എലിസബത്തിനുവേണ്ടി... ഒന്ന് വിചാരിക്കുക, എലിസബത്തിന്റെ കുടുംബത്തില്‍ ഞാന്‍ ഒരുഭാഗമായിരുന്നെങ്കില്‍, ഞാന്‍ ഒരു ഡോക്ടറായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനത് ഉറപ്പായും ചെയ്യുമായിരുന്നു. എന്തുകൊണ്ട് എലിസബത്തിന്റെ സഹോദരന്മാരോ അച്ഛനമ്മമാരോ അത് ചെയ്യുന്നില്ല? എല്ലാവര്‍ക്കും അറിയാമല്ലോ ഈ കാര്യം. ഞാന്‍ പറ്റിക്കുകയാണോ?.
ഞാനും കോകിലയും നന്നായി ജീവിക്കട്ടെ, ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. നിങ്ങള്‍ക്ക് എല്ലാകാര്യവും അറിയാം. ഇതെന്റെ അവസാനത്തെ വീഡിയോ ആണ്. എലിസബത്തിനെക്കുറിച്ച് എനിക്കിനി സംസാരിക്കാന്‍ പറ്റില്ല. എനിക്കുള്ള കരുതല്‍ പോലും നിങ്ങള്‍ക്കില്ലേ? ഇത് കുറ്റപ്പെടുത്താന്‍ വേണ്ടിയല്ല. എല്ലാവര്‍ക്കും ഇത് അറിയാം. എല്ലാവരും പഠിച്ചവരാണ്. യൂട്യൂബര്‍മാരോടാണ്, ഈ വിഷയം ഇവിടെ നിര്‍ത്തുക. പല നിയമങ്ങളും നിങ്ങള്‍ തെറ്റിക്കുകയാണ്. ചാനലുകളുടെ പേരെടുത്ത് ഞാന്‍ പറയുന്നില്ല. എന്നെയും എന്‍റെ കുടുംബത്തേയും തെറിവിളിച്ചിട്ട് നിങ്ങള്‍ നല്ല പണമുണ്ടാക്കിയിട്ടുണ്ട്. അതിന് മാനനഷ്ടക്കേസ് കൊടുക്കും.
ഞാനും കോകിലയും ഒരു വഴക്കിനുമില്ല. ഞാന്‍ റേപ്പ് ചെയ്തിട്ടില്ല. ഞാന്‍ കരള്‍ രോഗ ബാധിതനായിരുന്നു. ഇന്നുമുതല്‍ എലിസബത്തിനെക്കുറിച്ച് ഞാനോ കോകിലയോ ഒരു വീഡിയോയും ഇടില്ല. കാരണം, ഒരുസമയത്ത് അവര്‍ എന്നെ സഹായിച്ചിട്ടുണ്ട്, ഇല്ലെന്ന് ഞാന്‍ പറയില്ല. ഞാന്‍ രോഗിയായിരുന്നപ്പോള്‍ അവര്‍ എന്നെ ചികിത്സിച്ചു. ബാക്കിയുള്ളവര്‍ ഈ സാഹചര്യം മുതലെടുക്കുകയാണ്, കാശുണ്ടാക്കാന്‍ നോക്കുകയാണ്. ഞാനും എന്റെ കുടുംബവും മനഃസമാധാനമായി ജീവിച്ചോട്ടേ.
എല്ലാം കൃത്യമായി തന്നെ പറഞ്ഞുകഴിഞ്ഞു. യൂട്യൂബര്‍മാരുടെ വിഡിയോ കണ്ട് എങ്ങനെ മുന്നോട്ടുപോകാനാണ്?. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് അഞ്ചു മാസമേ ആകുന്നുള്ളൂ. ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കട്ടെ. ഒരു കുടുംബത്തെ നശിപ്പിച്ചിട്ട് നിങ്ങള്‍ക്ക് എന്തുകിട്ടാനാണ്. കര്‍മ എന്നുണ്ട്. അത് തിരിച്ചടിക്കും. നല്ല മനസ്സോടെ പറയുകയാണ്, ഞങ്ങളെ വിട്ടേക്ക്. ഞങ്ങളുടെ കുടുംബത്തെ വിട്ടേക്ക്. എന്നെയും കോകിലയേയും ഞങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്ന കുട്ടിയേയും വിട്ടേക്ക്. ഞങ്ങളെ വിട്ട് നിങ്ങളുടെ കുടുംബം നോക്കി അന്തസ്സായി പൈസ ഉണ്ടാക്കി നോക്ക്.റേപ്പ്, റേപ്പ് എന്ന് പറയരുത്. വലിയ തെറ്റാണത്. അത് ഭയങ്കര സങ്കടമായി. ഇതോടെ നിര്‍ത്തണം. അല്ലെങ്കില്‍ നോക്കാം.