കേരളത്തിലെ പ്രമുഖ അവതാരകരില്‍ വലിയ വിപ്ലവം ഉണ്ടാക്കിയ താരമാണ് രഞ്ജിനി ഹരിദാസ്. മലയാളത്തില്‍ ആദ്യമായി രഞ്ജിനി അവതാരകയായി എത്തിയ കാലത്ത് തന്നെ വലിയ തരംഗം ഉണ്ടാക്കിയിരുന്നു.
രഞ്ജിനിക്കൊപ്പം അവതാരകന്‍ രാജ് കലേഷ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'അവതാരകരുടെ 'നച്ചാപ്പിക്ക' വേതനം വിപ്ലവകരമായി കൂട്ടുകയും മാന്യമായൊരു സ്ഥാനം ഉണ്ടാക്കിത്തരികയും ചെയ്ത നമ്മുടെ അൺസങ്ങ് ട്രേഡ് യൂണിയൻ നേതാവ്!' എന്നാണ് രഞ്ജിനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രാജ് കലേഷ് കുറിച്ചത്.
ഡയാന ഹമീദ്, ശ്രീലക്ഷ്മി ശ്രീകുമാർ, ആർജെ മാത്തുക്കുട്ടി, ധന്യ വര്‍മ തുടങ്ങിയ പ്രമുഖ അവതാരകരും പോസ്റ്റിന് കമന്‍റുമായി എത്തി. മറ്റ് രസകരമായ കമന്‍റുകളും പോസ്റ്റിന് കീഴില്‍ വരുന്നുണ്ട്. 'വിപ്ലവകാരിയായ അവതാരക', 'ആരൊക്കെ വന്നാലും രഞ്ജിനി ചേച്ചിടെ തട്ട് താണുതന്നെ ഇരിക്കും' എന്നൊക്കെയാണ് കമന്‍റുകള്‍.