TOPICS COVERED

2024ലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നാണ് അല്ലു അര്‍ജുന്‍ നായകനായ 'പുഷ്​പ 2 ദി റൂള്‍'. സുകുമാര്‍ സംവിധാനം ചെയ്​ത പുഷ്​പയുടെ രണ്ടാം ഭാഗം ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് റിലീസ് ചെയ്​തത്. 2021ല്‍ റിലീസ് ചെയ്​ത 'പുഷ്​പ ദി റൈസ്' മികച്ച അഭിപ്രായവും ബോക്​സ് ഓഫീസ് വിജയവും നേടിയിരുന്നു. രണ്ടാം ഭാഗത്തിന് സമ്മിശ്ര അഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും കളക്ഷനില്‍ ആദ്യഭാഗത്തെക്കാള്‍ ഏറെ മുന്നിലായിരുന്നു. 

ഇനി ചിത്രത്തിന്‍റെ മൂന്നാം ഭാഗമായ 'പുഷ്​പ ദി റാംപേജ്' എന്നാണ് റിലീസ് ചെയ്യുക എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. റോബിന്‍ഹുഡ് എന്ന തെലുങ്ക് ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് മൈത്രി മൂവിമേക്കേര്‍സ് പങ്കാളി വൈ രവിശങ്കര്‍ പുഷ്പ 3 എപ്പോള്‍ വരും എന്ന കാര്യം വെളിപ്പെടുത്തിയത്. 

'അല്ലു അര്‍ജുന്‍ അടുത്തതായി ചെയ്യാന്‍ പോകുന്ന ചിത്രം അറ്റ്ലിയുമായി ചേര്‍ന്നാണ്. അത് പൂര്‍ത്തിയാക്കിയാല്‍ ത്രിവിക്രം ശ്രീനിവാസുമായി ചേര്‍ന്നാണ് അടുത്ത ചിത്രം. ഈ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും പുഷ്​പ 3 ചെയ്യുക. ഈ രണ്ട് ചിത്രങ്ങള്‍ ചെയ്യാന്‍ അല്ലു അര്‍ജുന് രണ്ട് വര്‍ഷമെങ്കിലും വേണം. ഈ സമയം സുകുമാര്‍ രാം ചരണുമായി ഒരു ചിത്രം ചെയ്യും. ഈ ചിത്രം പൂര്‍ത്തിയാക്കുവാന്‍ രണ്ട് കൊല്ലം എടുക്കും. അതിന് ശേഷം മാത്രം ആയിരിക്കും അദ്ദേഹം പുഷ്പ 3 എഴുതുന്നത്. മൂന്നാം ഭാഗം രണ്ടര വര്‍ഷത്തിന് ശേഷമായിരിക്കും തുടങ്ങുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പുഷ്​പ 3  എത്തും,' രവിശങ്കര്‍ പറഞ്ഞു.

ENGLISH SUMMARY:

The makers have revealed when 'Pushpa The Rampage' will be released. At an event related to the Telugu film Robinhood, Mythri Moviemakers partner Y Ravi Shankar revealed when Pushpa 3 will be released.