വേറിട്ട ശൈലിയിലൂടെയും അഭിനയമികവിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടന്‍ രഘുവരന്‍ ഓര്‍മയായിട്ട് 17വര്‍ഷം. വിവിധ ഭാഷകളിലായി 150ലേറെ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്.നായകനായും സഹനടനായും വില്ലനായും വെള്ളിത്തിരയില്‍ നിറഞ്ഞാടി..രജനികാന്തിന്‍റെ ഇഷ്ടവില്ലന്‍..ബഹളങ്ങളൊന്നുമില്ലാതെ വേറിട്ട ഭാവതലങ്ങള്‍ കൊണ്ടും ശബ്ദം കൊണ്ടും രൂപം കൊണ്ടും പ്രേക്ഷകരെ വിസമയിപ്പിച്ച പ്രതിഭ.
ചെന്നൈ കിങ്സ് എന്ന നാടകസംഘത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന രഘുവരന്‍ ഒരു മനിതനിന്‍ കഥ എന്ന തമിഴ് സീരിയലിലൂടെയാണ് ശ്രദ്ധേയനായത്. കക്കയിലൂടെ മലയാള സിനിമയിലേക്ക്.നായകന്‍ റോളില്‍ ആദ്യകാലത്ത് എത്തിയെങ്കിലും വലിയ വിജയം നേടാനായില്ല.തുടര്‍ന്ന് വില്ലന്‍ റോളുകളില്‍ സജീവമായി.ബാഷയിലെ ആന്‍റണി എവര്‍ഗ്രീന്‍ ഹിറ്റുകളിലൊന്നായി.
ദൈവത്തിന്‍റെ വികൃതികളിലെ അല്‍ഫോന്‍ച്ചനായി മറ്റാരെ സങ്കല്‍പിക്കാനാകും മലയാളിക്ക്? കരിയറിലെ മികച്ച കഥാപാത്രം.
വിവിധ ഭാഷകളിലായി 150ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.പരുക്കന്‍ കഥാപാത്രങ്ങള്‍ മാത്രമായിരുന്നില്ല, മികച്ച ഒരു ഗായകന്‍ കൂടിയായിരുന്നു അദ്ദേഹം.
മരണശേഷം ഭാര്യയായിരുന്ന നടി രോഹിണിയും മകന്‍ ഋഷിവരനും രജനികാന്തും ചേര്‍ന്ന് ആ ഗാനങ്ങള്‍ പുറത്തിറക്കി.തന്‍റെ അഭിനയം പ്രേക്ഷകരില്‍ അത്ഭുതമാക്കി മാറ്റിയ മനുഷ്യന്‍. പകരം വയ്ക്കാനില്ലാത്ത അതുല്യ പ്രതിഭ.