വനിത മിസ് കേരള 2025 ഗ്രാൻഡ് ഫിനാലെ ഇന്ന്. വൈകിട്ട് 6.30ന് നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്‍ററില്‍ നടക്കുന്ന ഗ്രാൻഡ് ഫിനാലെയില്‍ ഇരുപത് പേരാണ് മിസ് കേരളാപട്ടത്തിനായി മല്‍സരിക്കുക. സംഗീതവും നൃത്തവും കോര്‍ത്തിണക്കിയ പരിപാടിയിലേക്ക് പാസ് മുഖേനയാണ് പ്രവേശനം.
750 മല്‍സരാര്‍ഥികളിൽനിന്ന് 20 പേർ. രണ്ടുമാസത്തിലേറെ നീണ്ട ഒരുക്കങ്ങൾ, വിവിധ മല്‍സരങ്ങൾ. ഇന്നു വൈകിട്ട് സിയാലിലെ വർണാഭമായ വേദിയിൽ അഴകിന്‍റെ അളവുകോലുകളില്‍ വിധിനിര്‍ണയം. പങ്കെടുക്കുന്നവർക്ക് പുതിയ അവസരങ്ങളിലേക്കുള്ള അനവധിസാധ്യതകള്‍ കൂടിയാകും വനിത മിസ് കേരള 2025.
പൂർണിമ ഇന്ദ്രജിത്, നൈല ഉഷ, സംവിധായകൻ മഹേഷ് നാരായണൻ, സാനിയ ഇയ്യപ്പൻ എന്നിവരാണ് വിധികർത്താക്കൾ. നടി ഐശ്വര്യ ലക്ഷ്മി ഫിനാലെയിൽ മുഖ്യാതിഥിയാകും. അനു അഹൂജയാണ് ഷോ ഡയറക്ടർ. നടി ഇഷ ഷെർവാണി, നർത്തകരായ ശക്തി മോഹൻ– മുക്തി മോഹൻ, ഗായിക സിതാര കൃഷ്ണകുമാർ എന്നിവർ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. പാസ് മുഖേനയാണ് പ്രവേശനം.